Tuesday September 29th, 2020 - 8:40:pm

ചൈനയിലെ കോവിഡ് മരണ നിരക്ക് അമേരിക്കയേക്കാള്‍ ഇരട്ടി ; യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവക്കുകയാണെന്ന് ട്രംപ്

suji
ചൈനയിലെ കോവിഡ് മരണ നിരക്ക് അമേരിക്കയേക്കാള്‍ ഇരട്ടി ; യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവക്കുകയാണെന്ന് ട്രംപ്

കോവിഡ് 19 ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം ചൈനീസ് ഭരണകൂടം പറയുന്നതിലും ഇരട്ടിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യഥാര്‍ഥ കണക്കുകള്‍ ചൈന മറച്ചുവെക്കുയാണെന്ന് ട്രംപ് ആരോപിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോവിഡ് വ്യാപനം തുടങ്ങിയത് എവിടെ നിന്നാണെന്ന് അറിയണം. വുഹാനിലെ ലാബില്‍ പരിശോധന നടത്തണം. കോവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ കണക്കിനേക്കാള്‍ ഇരട്ടിയിലധികമാണ് ചൈനയുടെ കണക്ക്. ചൈനയില്‍ മരിച്ചവരുടെ എണ്ണത്തിന്റെ അടുത്ത് അമേരിക്കയിലെ മരണ കണക്കുകള്‍ എത്തില്ലെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ നീക്കണം എന്ന് ആവശ്യപ്പെട്ടുള്ള പ്രതികരണങ്ങള്‍ പ്രതിഷേധങ്ങളായി മാറുന്നുവെന്ന് ട്രംപ് പറഞ്ഞു. എത്രയും പെട്ടെന്ന് നിയന്ത്രണങ്ങള്‍ നീക്കേണ്ടതിന്റെ ആവശ്യകത ഇതോടെ വ്യക്തമാണെന്നും അമേരിക്കന്‍ പ്രസിഡന്റ് വാദിക്കുന്നു. അതിനിടയില്‍ അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2516 ആണ്.

 

Read more topics: trump ,china, death, covid
English summary
us president trump against china again
topbanner

More News from this section

Subscribe by Email