Wednesday October 16th, 2019 - 5:35:pm
topbanner

ഇറാന്‍ എണ്ണ ഇറക്കുമതി ; ഇന്ത്യയ്ക്ക് മേല്‍ അമേരിക്കന്‍ ഉപരോധമുണ്ടായേക്കും

suji
ഇറാന്‍ എണ്ണ ഇറക്കുമതി ; ഇന്ത്യയ്ക്ക് മേല്‍ അമേരിക്കന്‍ ഉപരോധമുണ്ടായേക്കും

ഇറാനില്‍ നിന്നും അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങള്‍ക്കെതിരേയും ഉപരോധം കൊണ്ടുവരാന്‍ അമേരിക്ക. നേരത്തെ ഇളവ് നല്‍കിയിരുന്ന ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്വാന്‍, തുര്‍ക്കി, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്ക് എതിരെയാണ് സാമ്പത്തിക ഉപരോധം കൊണ്ടുവരുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് രാജ്യങ്ങളെ വിലക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.

എന്നാല്‍ ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്വാന്‍ ,തുര്‍ക്കി, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്ക് ഉപരോധത്തില്‍ അന്ന് ഇളവ് പ്രഖ്യാപിച്ചിരുന്നു. ഈ രാജ്യങ്ങള്‍ക്കുള്ള ഇളവ് പിന്‍വലിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. മേയ് രണ്ടു മുതല്‍ തീരുമാനം നിലവില്‍ വരുമെന്നും ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്ന എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ ഉപരോധമുണ്ടാകുമെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കുന്നു.

ഭാകര വാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആണവ പദ്ധതികള്‍ നിര്‍ത്തിവയ്ക്കുന്നില്ലെന്നുമാണ് ഇറാനെതിരായ യുഎസിന്റെ വിമര്‍ശനം. ഇതാണ് ഇറാനുമേല്‍ ഉപരോധം കൊണ്ടുവരാന്‍ കാരണം .

Read more topics: us , iran, india, oil
English summary
us may take action against india
topbanner

More News from this section

Subscribe by Email