Saturday October 24th, 2020 - 6:34:am

കോവിഡ് ; ബ്രിട്ടനിലെ ന്യൂനപക്ഷ സമൂഹങ്ങളില്‍ കൂടുതല്‍ മരിച്ചത് ഇന്ത്യന്‍ വംശജര്‍

suji
കോവിഡ് ; ബ്രിട്ടനിലെ ന്യൂനപക്ഷ സമൂഹങ്ങളില്‍ കൂടുതല്‍ മരിച്ചത് ഇന്ത്യന്‍ വംശജര്‍

ബ്രിട്ടനില്‍ കോവിഡ് ഏറ്റവും ഭീകരമായി ബാധിച്ച ന്യൂനപക്ഷ സമൂഹങ്ങളില്‍ ഒന്നാമത് ഇന്ത്യന്‍ വംശജര്‍. ബ്രിട്ടനില്‍ ഉടനീളമുള്ള വിവിധ ആശുപത്രികളിലെ കണക്കാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്‍എച്ച്എസ് പുറത്തുവിട്ട കണക്കുപ്രകാരം ഏപ്രില്‍ 17 വരെ കോവിഡ് ബാധിച്ച് മരിച്ചത് 13918 പേരാണ്. ഇതില്‍ 16.2 ശതമാനം പേര്‍ ഏഷ്യക്കാര്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങളാണ്. ഇവരില്‍ മൂന്നു ശതമാനം പേര്‍ ഇന്ത്യന്‍ വംശജരാണ്. തൊട്ടുപിന്നില്‍ കരീബിയക്കാരാണ്. 2.9 ശതമാം പേര്‍. മരിച്ച പാകിസ്താനികളുടെ ശതമാനം 2.1 ആണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹൃദ്രോഗം , പ്രമേഹം, വിറ്റാമിനുകളുടെ കുറവ് തുടങ്ങിയവ കൂടുതലായവരിലാണ് മരണം സംഭവിക്കുനനത്. സാമൂഹിക അകലം പാലിക്കാത്തതും പ്രശ്‌നമായി. വേണ്ടത്ര സുരക്ഷയില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന പലരും ഇപ്പോഴും ആശങ്കയിലാണ്.

Read more topics: uk ,covid, minority death
English summary
uk minority death indians report
topbanner

More News from this section

Subscribe by Email