Wednesday September 23rd, 2020 - 7:05:pm

നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെ കോടതി തള്ളി ; ജയിലില്‍ തന്നെ കഴിയേണ്ടിവരും

suji
നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെ കോടതി തള്ളി ; ജയിലില്‍ തന്നെ കഴിയേണ്ടിവരും

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ നീരവ് മോദി ലണ്ടനിലെ ജയിലില്‍ തന്നെ കഴിയേണ്ടിവരും. നീരവ് മോദി സമര്‍പ്പിച്ച അഞ്ചാമത്തെ ജാമ്യാപേക്ഷയും യു.കെ കോടതി തള്ളി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ അറസ്റ്റിലായ നീരവിനെ സൗത്ത് വെസ്റ്റ് ലണ്ടനിലെ വാന്‍ഡ്‌സ്വര്‍ത്ത് ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇന്ത്യയ്ക്ക് കൈമാറുന്നത് സംബന്ധിച്ച കേസില്‍ മെയ് മാസത്തില്‍ വിചാരണ തുടങ്ങാനിരിക്കുകയാണ്.

അതിനിടെ ജാമ്യം നേടാന്‍ അഞ്ചാമതും ശ്രമം നടത്തിയെങ്കിലും ലണ്ടന്‍ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി. ഇന്ത്യ നല്‍കിയ കൈമാറ്റ വാറണ്ട് നടപ്പാക്കിക്കൊണ്ട് 2019 മാര്‍ച്ച് 19ന് സ്‌കോട്‌ലന്‍ഡ് യാര്‍ഡാണ് നീരവ് മോദിയെ അറസ്റ്റു ചെയ്തത്. തന്നെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കത്തിനെതിരെയും വജ്രവ്യാപാരി നീക്കങ്ങള്‍ നടത്തുന്നുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13500 കോടി രൂപ വെട്ടിച്ചാണ് നീരവ് മോദി രാജ്യം വിട്ടത്.

 

Read more topics: uk court ,plea,nirav modi
English summary
uk court reject plea of nirav modi
topbanner

More News from this section

Subscribe by Email