കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രായമായവരും കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും 12 ല്‍ താഴെ പ്രായമുള്ള കുട്ടികളും പൊതു സ്ഥലത്ത് ഇറങ്ങരുതെന്നാണ് നിര്‍ദ്ദേശം.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
മറ്റുള്ളവര്‍ക്ക് രാവിലെ 6 മണി മുതല്‍ രാത്രി 10 മണിവരെ പുറത്തിറങ്ങുന്നതിന് നിലവില്‍ തടസ്സമില്ല. മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിച്ചാകണം യാത്രയെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓഫീസുകള്‍ 30 ശതമാനം ജീവനക്കാരോടെ പ്രവര്‍ത്തിക്കുന്നുണ്ട്.