യു.എ.ഇയില്‍ ആറ് പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 82 ആയി. ഇന്ന് പുതുതായി 490 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെത്തേതിനേക്കാള്‍ കുറവ് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന ആശ്വാസത്തിലാണ് അധികൃതര്‍. ഇപ്പോള്‍ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 10,839 ആയിട്ടുണ്ട്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഇന്ന് മാത്രം 112 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗം സുഖപ്പെട്ടവരുടെ എണ്ണം 2,090 ല്‍ എത്തി. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണം കുറയുന്നതും സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും പ്രതിരോധ നടപടികള്‍ വിജയകരമായി മുന്നേറുന്നു എന്നതിന്റെ സൂചനയാണെന്ന് അധികൃതര്‍ പറഞ്ഞു. അതിനിടെ രാജ്യത്ത് നടക്കുന്ന കോവിഡ് പരിശോധനകളുടെ എണ്ണം ക്രമാനുഗതമായി വര്‍ധിക്കുകയാണ്.