Wednesday November 13th, 2019 - 3:06:am
topbanner

ജപ്പാനില്‍ കനത്ത നാശം വിതച്ച് ഹജിബിസ് ചുഴലിക്കാറ്റ് ; 11 മരണം

suji
ജപ്പാനില്‍ കനത്ത നാശം വിതച്ച് ഹജിബിസ് ചുഴലിക്കാറ്റ് ; 11 മരണം

ജപ്പാനിലുണ്ടായ ഹജിബിസ് ചുഴലിക്കാറ്റില്‍ 11 മരണം. 60ഓളം പേരെ കാണാതായി. ചുഴലിക്കാറ്റിനെ തുടര്‍ന്ന്? ടോക്കിയോയുടെ തെക്ക്?പടിഞ്ഞാറന്‍ മേഖലയില്‍ പലയിടത്തും ഉരുള്‍പ്പൊട്ടലുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ജപ്പാന്റെ കിഴക്കന്‍ തീരം ലക്ഷ്യമാക്കി മണിക്കൂറില്‍ 225 കി.മീറ്റര്‍ വേഗതയില്‍ ഹജിബിസ് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 50,000 പേരാണ് ചുഴലിക്കാറ്റ്? മൂലം? ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. 270,000 വീടുകളില്‍ വൈദ്യുതി നിലച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 60 വര്‍ഷത്തിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റാണ് ഹജിബിസ്.                
ഏതാണ്ട് 40 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതിനാലാണ് വന്‍ദുരന്തം ഒഴിവായത്. ജപ്പാനില്‍ നടത്താനിരുന്ന റഗ്ബി ലോകകപ്പ് മത്സരങ്ങളും ഫോര്‍മുല വണ്‍ മത്സരങ്ങളും കൊടുങ്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഇതിനിടെ മിനാംബിബോസോയില്‍ 5.7 തീവ്രതയുള്ള ഭൂചലനവും ഉണ്ടായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

 

Read more topics: typhoon, hagibis, japan, 11 died
English summary
typhoon hagibis tears across japan
topbanner

More News from this section

Subscribe by Email