Wednesday October 16th, 2019 - 5:27:pm
topbanner

ടുണീഷ്യന്‍ മുന്‍ പ്രസിഡന്‍റ് സൈനുലബ്ദിന്‍ ബെന്‍ അലി അന്തരിച്ചു

RA
ടുണീഷ്യന്‍  മുന്‍ പ്രസിഡന്‍റ് സൈനുലബ്ദിന്‍ ബെന്‍ അലി അന്തരിച്ചു

ടുണിസ്: ഇരുപത്തിമൂന്നുകൊല്ലം ടുണീഷ്യയെ അടക്കിഭരിച്ച മുന്‍ പ്രസിഡന്‍റ് സൈനുലബ്ദിന്‍ ബെന്‍ അലി അന്തരിച്ചു. സൗദി അറേബ്യയില്‍ വെച്ചായിരുന്നു അന്ത്യം. ടുണീഷ്യന്‍ വിദേശകാര്യമന്ത്രിയാണ് ബെന്‍ അലിയുടെ മരണം സ്ഥിരീകരിച്ചത്. ശവസംസ്‌കാരം വെള്ളിയാഴ്ച സൗദിയില്‍ വെച്ച്‌ നടക്കും.

2011 ജൂണില്‍ പൊതുപണം ദുരുപയോഗം ചെയ്തതിന് ടുണീഷ്യന്‍ കോടതി അലിയെ 35 കൊല്ലം തടവിനുശിക്ഷിച്ചിരുന്നു. ബഹുജനപ്രക്ഷോഭത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ അലി പിന്നീട് സൗദി അറേബ്യയിലേക്കു കടക്കുകയായിരുന്നു.

ജനാധിപത്യപ്രക്ഷോഭകരെ വധിച്ചതിന് 2012-ല്‍ അദ്ദേഹത്തിന് ജീവപര്യന്തം തടവും അക്രമം അഴിച്ചുവിട്ടതിന് 20 കൊല്ലം തടവും വിവിധ കോടതികള്‍ വിധിച്ചു. സൗദി അറേബ്യയിലായിരുന്നു പിന്നീട് അദ്ദേഹം കഴിഞ്ഞത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: tunisia, ben ali ,passedaway
English summary
tunisia ben ali passedaway
topbanner

More News from this section

Subscribe by Email