Tuesday February 18th, 2020 - 10:35:am
topbanner

വാക്ക് തര്‍ക്കം മുറുകുന്നു ; ഖമൈനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്

suji
വാക്ക് തര്‍ക്കം മുറുകുന്നു ; ഖമൈനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്

ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെ ഉടലെടുത്ത ഇറാന്‍ അമേരിക്ക സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമൈനിക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ഖമൈനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അമേരിക്കകെതിരെ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് വിമര്‍ശനങ്ങള്‍.
ഇറാന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും ജനങ്ങള്‍ കഷ്ടപ്പെടുകയാണെന്നും പറഞ്ഞുകൊണ്ടാണ് അമേരിക്കകെതിരെ നടക്കുന്ന പരാമര്‍ശങ്ങള്‍ സൂക്ഷിച്ച് വേണമെന്ന് ട്രംപ് പറഞ്ഞിരിക്കുന്നത്. 'ഇറാനിലെ പരമോന്നത നേതാവ് എന്ന് വിളിക്കപ്പെടുന്നയാള്‍ ഇതിനിടെ അമേരിക്കയെക്കുറിച്ചും യൂറോപ്പിനെക്കുറിച്ചും ചില മോശം കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നു. അവരുടെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുകയാണ്, അവരുടെ ആളുകള്‍ കഷ്ടപ്പെടുന്നു. അദ്ദേഹം വാക്കുകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു' ട്രംപ് ട്വീറ്റ് ചെയ്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നേരത്തെ ഖമൈനി അമേരിക്കയെ നീചമെന്ന് വിശേഷിപ്പിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇറാന്റെ സമ്പദ് വ്യവസ്ഥയെയും മറ്റും ചൂണ്ടിക്കാട്ടിയുള്ള പ്രസ്താവന ഇറാനെതിരെ ഉപരോധമടക്കമുള്ള മറ്റ് ശക്തമായ നടപടികളിലേക്ക് യൂറോപ്യന്‍ രാജ്യങ്ങളും നീങ്ങുമെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി ഇറാന്‍ ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ മിസൈലാക്രമണങ്ങള്‍ നടത്തിയിരുന്നു. ആക്രമണത്തില്‍ യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായി യുഎസ് പ്രതിരോധ വകുപ്പ് കഴിഞ്ഞദിവസം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി എട്ടിനാണ് ഇറാഖിലെ രണ്ട് യുഎസ് വ്യോമത്താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്.

Read more topics: trump ,khamaini,warn
English summary
trump warn khamaini to mind your language
topbanner

More News from this section

Subscribe by Email