Monday March 30th, 2020 - 6:22:am
topbanner

ട്രംപ് സഞ്ചരിക്കുന്ന റോഡുകള്‍ അലങ്കരിക്കാന്‍ കോടികളുടെ ധൂര്‍ത്ത് ; വാങ്ങുന്നത് 3.7 കോടിയുടെ പൂക്കള്‍

suji
ട്രംപ് സഞ്ചരിക്കുന്ന റോഡുകള്‍ അലങ്കരിക്കാന്‍ കോടികളുടെ ധൂര്‍ത്ത് ; വാങ്ങുന്നത് 3.7 കോടിയുടെ പൂക്കള്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം മുന്‍നിര്‍ത്തിയുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ട്രംപ് സഞ്ചരിക്കുന്ന റോഡുകള്‍ അലങ്കരിക്കുന്നതിനായി 3.7 കോടി രൂപയുടെ പൂക്കള്‍ വാങ്ങാന്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിമ്മന്‍ഭായ് പട്ടേല്‍ പാലം മുതല്‍ സുണ്ടാല്‍ സര്‍ക്കിള്‍ വരെയുള്ള റോഡുകള്‍ അലങ്കരിക്കാനാണ് ഇത്രയും രൂപയുടെ പൂക്കള്‍ വാങ്ങുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ അംഗീകാരം നല്‍കി. ചിമ്മന്‍ഭായ് പട്ടേല്‍ പാലം മുതല്‍ മോട്ടേര സ്‌റ്റേഡിയംവരെ 1.73 കോടി രൂപയുടെ പൂക്കല്‍ ഉപയോഗിച്ച് അലങ്കരിക്കും. ചിമാന്‍ഭായ് പട്ടേല്‍ പാലം മുതല്‍ സുണ്ടാല്‍ സര്‍ക്കിള്‍ വരെയുള്ള അലങ്കാരത്തിന് 1.97 കോടിയും അനുവദിച്ചു.

മെട്രോ റോഡുകളുടെ ഭംഗി വര്‍ധിപ്പിക്കാനാണ് പൂക്കള്‍ ഉപയോഗിച്ചുള്ള അലങ്കാരം നടത്താന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. വേദിയില്‍ ആവശ്യമായ വെളിച്ചം എത്തിക്കും. കുടിവെള്ളവും ശുചിമുറികളും സജ്ജീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. റോഡിനോട് ചേര്‍ന്ന് പ്രത്യേക കലാപരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനമായി.

ഈ മാസം 24നാണ് ഡോണാള്‍ഡ് ട്രംപും പ്രഥമ വനിതായ മെലാനിയ ട്രംപും ഇന്ത്യയിലെത്തുന്നത്. ഇരുവരും ഡല്‍ഹിയും അഹമദാബാദുമാണ് സന്ദര്‍ശിക്കുകയെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. എന്നാല്‍ യാത്രയുടെ സമയക്രമം വെളിപ്പെടുത്തിയിട്ടില്ല. 24ന് അഹ്!മദാബാദിലാണ് ട്രംപ് ആദ്യം എത്തുകയെന്നാണ് കരുതുന്നത്. അന്ന് തന്നെ ന്യൂഡല്‍ഹിയിലെത്തും.

ട്രംപിന്റെയും മെലാനിയയുടെയും സന്ദര്‍ശനത്തെ തുടര്‍ന്ന് ചേരി പ്രദേശങ്ങള്‍ മറയ്ക്കുന്നതിന് വേണ്ടി മതില്‍ നിര്‍മ്മിക്കുകയാണ് ഗുജറാത്ത് തദ്ദേശ ഭരണകൂടം. പതിറ്റാണ്ടകള്‍ പഴക്കമുള്ള ദേവ് ശരണ്‍ എന്ന ചേരിയുടെ മുന്നിലാണ് മതിലുകള്‍ ഉയരുക. 2500ലധികം ആളുകള്‍ താമസിക്കുന്ന ഇവിടെ അഞ്ഞൂറിലധികം കുടിലുകളാണ് ഉള്ളത്.

 

English summary
trump visit decorate roads with flowers worth rupees 3 crores
topbanner

More News from this section

Subscribe by Email