Friday July 10th, 2020 - 6:28:am

ഫെയ്‌സ്ബുക്കില്‍ നമ്പര്‍ ടുവിന്റെ അടുത്തേക്ക് പോകാന്‍ ഞാന്‍ കാത്തിരിക്കുന്നു ; ട്രംപ്

suji
ഫെയ്‌സ്ബുക്കില്‍ നമ്പര്‍ ടുവിന്റെ അടുത്തേക്ക് പോകാന്‍ ഞാന്‍ കാത്തിരിക്കുന്നു ; ട്രംപ്

ഇന്ത്യന്‍ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രതികരണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫെയ്‌സ്ബുക്കില്‍ ട്രംപ് ഒന്നാം സ്ഥാനത്താണെന്ന് സക്കര്‍ബര്‍ഗ് അടുത്തിടെ പറയുകയുണ്ടായി. വലിയ ബഹുമാനമായി ഞാന്‍ കരുതുന്നു... നമ്പര്‍ ടു ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. യഥാര്‍ത്ഥത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഞാന്‍ ഇന്ത്യയിലേക്ക് പോകുകയാണ്. അതിനായി കാത്തിരിക്കുന്നു, ട്രംപ് ട്വീറ്റ് ചെയ്തു.

ഈ മാസം 24നാണ് ട്രംപ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുക. ഇരു നേതാക്കളുടേയും കൂടിക്കാഴ്ച ലോകം ഉറ്റുനോക്കുകയാണ്.

Read more topics: trump ,modi, waiting, fb
English summary
trump says he is waiting for modi
topbanner

More News from this section

Subscribe by Email