Tuesday June 2nd, 2020 - 3:06:pm

ട്രംപിന്റെ രാഷ്ട്രീയ യോഗത്തില്‍ പങ്കെടുത്തയാള്‍ക്ക് കൊറോണ ; രോഗ ബാധിതന്‍ പങ്കെടുത്തത് മന്ത്രിസഭാംഗങ്ങളുള്‍പ്പെടെ വൈറ്റ്ഹൗസിലെ ഉന്നതോദ്യോഗസ്ഥരും മറ്റ് ആയിരക്കണക്കിനുപേരും ഉള്‍പ്പെട്ട പരിപാടിയില്‍

suji
ട്രംപിന്റെ രാഷ്ട്രീയ യോഗത്തില്‍ പങ്കെടുത്തയാള്‍ക്ക് കൊറോണ ; രോഗ ബാധിതന്‍ പങ്കെടുത്തത് മന്ത്രിസഭാംഗങ്ങളുള്‍പ്പെടെ വൈറ്റ്ഹൗസിലെ ഉന്നതോദ്യോഗസ്ഥരും മറ്റ് ആയിരക്കണക്കിനുപേരും ഉള്‍പ്പെട്ട പരിപാടിയില്‍

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെയും രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുത്തയാള്‍ക്ക് വൈറസ് ബാധ. ഫെബ്രുവരി 26 മുതല്‍ 29 വരെ വാഷിങ്ടണില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ (സി.പി.എ.സി.) പങ്കെടുത്തയാള്‍ക്കാണ് രോഗം. യു.എസ്. മന്ത്രിസഭാംഗങ്ങളുള്‍പ്പെടെ വൈറ്റ്ഹൗസിലെ ഉന്നതോദ്യോഗസ്ഥരും മറ്റ് ആയിരക്കണക്കിനുപേരും പങ്കെടുത്ത പരിപാടിയാണിത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വൈറസ് ബാധിച്ചയാള്‍ ന്യൂജഴ്‌സിയില്‍ ചികിത്സയിലാണെന്ന് സി.പി.എ.സി. സംഘാടകരായ അമേരിക്കന്‍ കണ്‍സര്‍വേറ്റീവ് യൂണിയന്‍ പറഞ്ഞു. ട്രംപുമായോ മൈക്ക് പെന്‍സുമായോ ഇയാള്‍ നേരിട്ടിടപഴകുകയോ പരിപാടി നടന്ന പ്രധാന ഹാളിലെത്തുകയോ ചെയ്തിട്ടില്ലെന്നും എ.സി.യു. പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, വൈറസ് ബാധിച്ചയാള്‍ തനിക്ക് ഹസ്തദാനം നല്‍കിയിരുന്നുവെന്ന് എ.സി.യു. ചെയര്‍മാന്‍ മാറ്റ് ഷ്‌ലാപ്പ് യു.എസ്. മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. ഉച്ചകോടിയുടെ അവസാനദിവസം ഷ്‌ലാപ്പ് ട്രംപിന് ഹസ്തദാനം നല്‍കിയിരുന്നു. അതേസമയം തനിക്ക് ഇക്കാര്യത്തില്‍ ആശങ്കയില്ലെന്നാണ് ട്രംപിന്റെ പ്രതികരണം.

 

Read more topics: trump, meeting, corona patient
English summary
trump party meeting unfortunately with corona patient
topbanner

More News from this section

Subscribe by Email