Tuesday October 15th, 2019 - 7:00:am
topbanner

ട്രംപ് തിങ്കളാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ കാണും ; ചൊവ്വാഴ്ച പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച

suji
ട്രംപ് തിങ്കളാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ കാണും ; ചൊവ്വാഴ്ച പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തിങ്കളാഴ്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ കാണും. ഹ്യൂസ്റ്റണിലെ 'ഹൗഡി മോദി' മെഗാ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പങ്കെടുത്തതിന് ശേഷമായിരിക്കും ഇത്. ഇമ്രാന്‍ഖാനെ കണ്ടതിനു ശേഷം ചൊവ്വാഴ്ച ട്രംപ് ന്യൂയോര്‍ക്കില്‍ പ്രധാനമന്ത്രി മോദിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

യു.എന്‍ പൊതുസഭയുടെ 74ാമത് സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യയുടെയും പാകിസ്ഥാന്റെയും പ്രധാനമന്ത്രിമാരുമായുള്ള രണ്ട് കൂടിക്കാഴ്ചകളും ന്യൂയോര്‍ക്കില്‍ നടക്കുമെന്ന് ട്രംപിന്റെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഹ്യൂസ്റ്റണില്‍ നടക്കുന്ന 'ഹൗഡി മോദി' പരിപാടിയില്‍ പ്രധാനമന്ത്രി മോദിയുമായി പങ്കെടുത്തതിന് ശേഷം ഞായറാഴ്ച രാത്രി ട്രംപ് ന്യൂയോര്‍ക്കിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 'ഹൗഡി മോദി' പരിപാടിയില്‍ ഇരു നേതാക്കളും 50,000 ഇന്ത്യന്‍അമേരിക്കക്കാരെ അഭിസംബോധന ചെയ്യും.

 

Read more topics: trump, imran, modi, usa
English summary
trump meeting with modi and imran
topbanner

More News from this section

Subscribe by Email