Wednesday September 30th, 2020 - 8:39:am

കനത്ത മഴയില്‍ മുങ്ങി യുഎഇ ; റോഡ്- വ്യോമഗതാഗതം താറുമാറായി

Anusha unni
കനത്ത മഴയില്‍ മുങ്ങി യുഎഇ ; റോഡ്- വ്യോമഗതാഗതം താറുമാറായി

യുഎഇ : യുഎഇയിൽ കനത്ത മഴയെ തുടർന്ന് റോഡ്- വ്യോമഗതാഗതം താറുമാറായി. മഴയ്ക്ക് പുറമെ അതിശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സമീപകാലത്തെ ഏറ്റവും വലിയ മഴയാണ് യുഎഇയില്‍ അനുഭവപ്പെടുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എല്ലാ എമിറേറ്റുകളിലും ഇടിയോടുകൂടിയ ശക്തമായ മഴ ലഭിച്ചു. റോഡുകളില്‍ വെള്ളപൊക്കാവസ്ഥയുമുണ്ട്. അപ്രതീക്ഷിതമായെത്തിയ മഴയില്‍ പലയിടങ്ങളിലും പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. പടിഞ്ഞാറന്‍ തീരത്തുനിന്നും മറ്റു തീരപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 25 മുതല്‍ 55വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Read more topics: uae, heavy rain
English summary
transportation blokked in uae
topbanner

More News from this section

Subscribe by Email