Thursday July 16th, 2020 - 6:00:am

അമേരിക്കയിലെ ടെക് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ വെടിവയ്പ്പ്; വെടിവയ്പില്‍ പോലീസുകാരന്‍ മരിച്ചു

Jikku Joseph
അമേരിക്കയിലെ ടെക് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ വെടിവയ്പ്പ്; വെടിവയ്പില്‍ പോലീസുകാരന്‍ മരിച്ചു

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസില്‍ ടെക് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ വീണ്ടും വെടിവയ്പ്പ്. വെടിവയ്പില്‍ പോലീസുകാരന്‍ മരിച്ചു. പത്തൊമ്പതുകാരനായ അക്രമിയെ പോലീസ് പിടികൂടി. ടെക്‌സാസിലെ ടെക് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ പ്രാദേശിക സമയം തിങ്കളാഴ്ച രാത്രിയോടെയാണ് വെടിവയ്പ് ഉണ്ടായത്. ക്യാംപസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി ക്യാംപസ് താല്‍ക്കാലികമായി അടച്ചിട്ടു.

യുണിവേഴ്‌സിറ്റി ക്യാംപസില്‍ കഴിഞ്ഞ ദിവസം അധികൃതര്‍ നടത്തിയ പരശോധനയില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഹോളിസ് ഡാനിയല്‍സ് എന്നയാളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ഒളിപ്പിച്ചിരുന്ന തോക്കെടുത്ത് പോലീസുകാരന്റെ തലയില്‍ വെടിവയ്ക്കുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഹോളിസിനെ പോലീസ് കീഴടക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
texas tech campus on lockdown after police station shooting
topbanner

More News from this section

Subscribe by Email