Sunday October 20th, 2019 - 1:35:am
topbanner

വീഡിയോ ഗെയിം കളിക്കാന്‍ വൈഫൈ പാസ്വേര്‍ഡ് നല്‍കുന്നതിന്റെ പേരില്‍ തര്‍ക്കം ; സഹോദരിയെ ശ്വാസംമുട്ടിച്ചു കൊന്ന 18 കാരന് ജീവപര്യന്തം തടവുശിക്ഷ

suji
വീഡിയോ ഗെയിം കളിക്കാന്‍ വൈഫൈ പാസ്വേര്‍ഡ് നല്‍കുന്നതിന്റെ പേരില്‍ തര്‍ക്കം ; സഹോദരിയെ ശ്വാസംമുട്ടിച്ചു കൊന്ന 18 കാരന് ജീവപര്യന്തം തടവുശിക്ഷ

വൈഫൈ പാസ്‌വേര്‍ഡിന്റെ പേരില്‍ സഹോദരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ 18കാരന് ജീവപര്യന്തം ശിക്ഷ വിധിച്ച് ജോര്‍ജ്ജിയന്‍ കോടതി. പരോളില്ലാതെ ശിക്ഷ അനുഭവിക്കാനാണ് കെവോണ്‍ വാട്കിന്‍സിന് നല്‍കിയ വിധിയില്‍ വ്യക്തമാക്കുന്നത്. 20 വയസ്സുണ്ടായിരുന്ന സഹോദരി അലെക്‌സസ് ബ്രെയാനയാണ് 2018 ഫെബ്രുവരി 2ന് ഇവരുടെ വീട്ടില്‍ വെച്ച് കൊല്ലപ്പെടുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവം നടക്കുമ്പോള്‍ 16 വയസ്സ് മാത്രമുണ്ടായിരുന്ന കെവോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങളുടെ പേരിലാണ് അമ്മയുമായി വഴക്കുണ്ടായത്. തര്‍ക്കം മൂര്‍ച്ഛിച്ച് സഹോദരിയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു. മറ്റ് കുടുംബാംഗങ്ങള്‍ കൂടി ഇന്റര്‍നെറ്റ് ഉപയോഗിച്ച് കണക്ഷന്‍ വേഗത കുറയ്ക്കുന്നത് ഒഴിവാക്കാന്‍ കൗമാരക്കാരന്‍ വീട്ടിലെ വൈഫൈ പാസ്‌വേര്‍ഡ് മാറ്റി. അമ്മയുമായുള്ള തര്‍ക്കം ശാരീരിക ഉപദ്രവത്തിലേക്ക് നീങ്ങുന്നത് കണ്ടതോടെയാണ് സഹോദരി അലെക്‌സസ് പ്രശ്‌നത്തില്‍ ഇടപെട്ടത്.

ഇതോടെ സഹോദരങ്ങള്‍ തമ്മില്‍ അടിപൊട്ടി. ഇടികൂടി ഇരുവരും താഴെവീണു. അമ്മ ഇവരെ വേര്‍പ്പെടുത്താന്‍ ശ്രമിച്ച് വിജയിക്കാതെ വന്നതോടെ പോലീസിനെ വിളിച്ചു. 15 മിനിറ്റോളം അലെക്‌സിസിന്റെ കഴുത്തിന് കുറുകെ പിടുത്തമിട്ട കെവോണ്‍ പോലീസ് സ്ഥലത്തെത്തുമ്പോള്‍ മാത്രമാണ് കൈ അയച്ചത്. അപ്പോഴേക്കും പെണ്‍കുട്ടിയുടെ കഥ കഴിഞ്ഞിരുന്നു.

എന്‍ഗേജ്‌മെന്റ് കഴിഞ്ഞ് ഇരിക്കവെയാണ് സഹോദരന്റെ കൈകൊണ്ട് അലെക്‌സസ് മരണപ്പെടുന്നത്. ഇവരുടെ മകന് ഇപ്പോള്‍ മൂന്ന് വയസ്സ് പ്രായമുണ്ട്, പ്രതിശ്രുത വരനാണ് കുട്ടിയെ സംരക്ഷിക്കുന്നത്.

 

Read more topics: teen, jailed, murder, wifi password
English summary
teen gets life in prison for strangling sister during dispute over wifi password
topbanner

More News from this section

Subscribe by Email