Thursday July 18th, 2019 - 10:22:am
topbanner
topbanner

പോലീസ് വാഹനത്തില്‍ സൂക്ഷിക്കേണ്ട 21 സാധനങ്ങളുടെ പട്ടികയില്‍ ടെഡി ബിയറും ; നെതര്‍ലന്‍ഡിലെ പോലീസിന്റെ ഈ പ്രത്യേക രീതിയ്ക്ക് കാരണം ഇതാണ്

suji
പോലീസ് വാഹനത്തില്‍ സൂക്ഷിക്കേണ്ട 21 സാധനങ്ങളുടെ പട്ടികയില്‍ ടെഡി ബിയറും ; നെതര്‍ലന്‍ഡിലെ പോലീസിന്റെ ഈ പ്രത്യേക രീതിയ്ക്ക് കാരണം ഇതാണ്

യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്‍സിലെ പോലീസ് വാഹനത്തില്‍ നിര്‍ബന്ധമായും സൂക്ഷിക്കുന്ന വസ്!തുക്കളുടെ പട്ടികയില്‍ ഒരു കരടിപ്പാവയുണ്ട്. മൊബൈല്‍ ഫോണും കംപ്യൂട്ടറും ഉള്‍പ്പെടെ പോലീസ് സൂക്ഷിക്കേണ്ട 21 സാധനങ്ങളുടെ പട്ടികയില്‍ ആണ് ടെഡി ബെയറും പെടുന്നത്.

ഡച്ച് പോലീസ് ഔദ്യോഗിക വെബ്!സൈറ്റില്‍ വിശദീകരിക്കുന്നത് അനുസരിച്ച് പോലീസ് വഴിയില്‍ കാണുന്ന കുട്ടികളില്‍ ഏതെങ്കിലും കുട്ടി മാനസികമോ ശാരീരികമോ ആയ ചൂഷണം നേരിടുകയോ, മോശമായ എന്തെങ്കിലും അനുഭവത്തില്‍ കുരുങ്ങുകയോ ചെയ്!താല്‍ ആ കുട്ടിയെ സമാധാനിപ്പിക്കാന്‍ വേണ്ടിയാണ് പാവ കരുതുന്നത്.

ഹോളണ്ട്, നെതര്‍ലന്‍സ്!, ഡച്ച് എന്നിങ്ങനെ അറിയപ്പെടുന്ന ഈ യൂറോപ്യന്‍ രാജ്യം വികസിതമായ രാജ്യമാണ്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനങ്ങള്‍ വസിക്കുന്ന രാജ്യങ്ങളില്‍ അഞ്ചാമതാണ് ഹോളണ്ട്.

 

Read more topics: teddy bear , police vehicle
English summary
teddy bear using in police vehicle
topbanner

More News from this section

Subscribe by Email