Sunday October 20th, 2019 - 5:45:pm
topbanner

13 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ ലൈംഗിക ബന്ധം; നഗ്‌നചിത്രങ്ങള്‍ അയച്ച് ടീച്ചര്‍ കൂടുതല്‍ കുട്ടികളെ വലയിലാക്കി; പിടികൂടിയത് രക്ഷിതാക്കള്‍

suji
13 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ ലൈംഗിക ബന്ധം; നഗ്‌നചിത്രങ്ങള്‍ അയച്ച് ടീച്ചര്‍ കൂടുതല്‍ കുട്ടികളെ വലയിലാക്കി; പിടികൂടിയത് രക്ഷിതാക്കള്‍

ക്ലാസ്മുറിയില്‍ സഹവിദ്യാര്‍ത്ഥി നോക്കിനില്‍ക്കവെ 13കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപിക കൂടുതല്‍ കുട്ടികളെ വലയിലാക്കാന്‍ ശ്രമിച്ചിരുന്നതായി ആരോപണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് 28കാരി ബ്രിട്ടാനി സമോറ അറസ്റ്റിലാകുന്നത്. കുട്ടിക്ക് വന്‍തോതില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതായി കണ്ടെത്തിയ ഇരയുടെ രക്ഷിതാക്കള്‍ നല്‍കിയ വിവരമാണ് ഇവരെ കുടുക്കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അരിസോണ എലിമെന്ററി സ്‌കൂളില്‍ ജോലി ചെയ്യുന്നതിനിടെയാണ് സിക്‌സ്ത് ഗ്രേഡ് അധ്യാപിക കൗമാരക്കാരനെ മാസങ്ങളോളം ഉപയോഗിച്ചത്. ഇവരുടെ ശിക്ഷാവിധി മാരികോപാ കൗണ്ടി സുപ്പീരിയര്‍ കോടതി വിധിക്കും. ക്ലാസിലെ മറ്റ് വിദ്യാര്‍ത്ഥികളുമായും അധ്യാപികയുടെ പെരുമാറ്റം മോശമായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതും പോലീസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാസിലെ കുട്ടികളുമായി അസാധാരണമായ രീതിയില്‍ അടുപ്പം പുലര്‍ത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് തന്റെ നഗ്‌ന ചിത്രങ്ങള്‍ അയച്ചുനല്‍കാമെന്ന് പോലും ഇവര്‍ ഉറപ്പുനല്‍കിയിരുന്നു.

കേസില്‍ അധ്യാപികയ്ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍ പ്രകാരം 30 വര്‍ഷമെങ്കിലും ജയില്‍ശിക്ഷ ലഭിക്കും. ഇവര്‍ക്കെതിരെ രക്ഷിതാക്കള്‍ നഷ്ടപരിഹാര കേസും നടത്തുന്നുണ്ട്.

 

Read more topics: teacher , sex, student
English summary
teacher who had sex with student 13 was grooming other kids with nude pics
topbanner

More News from this section

Subscribe by Email