Sunday October 20th, 2019 - 1:23:am
topbanner

ബുര്‍ഖ നിരോധിക്കുന്നു; ഈസ്റ്റര്‍ തീവ്രവാദി അക്രമണങ്ങളില്‍ സ്ത്രീകള്‍ സജീവമായി പങ്കെടുത്തു;ശ്രീലങ്കയുടെ ആദ്യ നീക്കം

suji
 ബുര്‍ഖ നിരോധിക്കുന്നു; ഈസ്റ്റര്‍ തീവ്രവാദി അക്രമണങ്ങളില്‍ സ്ത്രീകള്‍ സജീവമായി പങ്കെടുത്തു;ശ്രീലങ്കയുടെ ആദ്യ നീക്കം

ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയെ ഞെട്ടിച്ച് കൊണ്ട് അരങ്ങേറിയ തുടര്‍സ്‌ഫോടനങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് രാജ്യത്ത് ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. 321ഓളം പേര്‍ കൊല്ലപ്പെടുകയും, 500ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവങ്ങളില്‍ നടത്തിയ അന്വേഷണങ്ങളിലും, ചോദ്യം ചെയ്യലുകളിലും അക്രമണങ്ങള്‍ക്ക് പിന്നില്‍ സ്ത്രീകള്‍ വലിയ തോതില്‍ പ്രവര്‍ത്തിച്ചതായി തെളിവ് ലഭിച്ചതോടെയാണ് നടപടി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പള്ളി അധികൃതരുമായി ചര്‍ച്ച നടത്തി നിരോധനം നടപ്പാക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്ന് ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല മന്ത്രിമാരും ഈ വിഷയം പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി സംസാരിച്ച് കഴിഞ്ഞതായും പത്രം വെളിപ്പെടുത്തി. ശ്രീലങ്കയിലെ മുസ്ലീം സ്ത്രീകള്‍ ബുര്‍ഖയും, നിഖാബും നേരത്തെ ഉപയോഗിക്കാത്ത വസ്ത്രങ്ങളായിരുന്നു. എന്നാല്‍ 1990കളിലെ ഗള്‍ഫ് യുദ്ധത്തിന് ശേഷം യാഥാസ്ഥിതിക വിഭാഗങ്ങളാണ് ഈ വസ്ത്രം നാട്ടിലെ സ്ത്രീകളിലേക്ക് എത്തിച്ചത്.

ഡിമാറ്റൊഗോഡയില്‍ നടന്ന അതിക്രമങ്ങള്‍ക്ക് ശേഷം സ്ത്രീകളായ കൂട്ടാളികള്‍ ബുര്‍ഖ അണിഞ്ഞാണ് രക്ഷപ്പെട്ടതെന്ന് പ്രതിരോധ വിഭാഗങ്ങളും ചൂണ്ടിക്കാണിക്കുന്നു. നാഷണല്‍ തൗഹീത് ജമാഅത്തെന്ന ജിഹാദി ഗ്രൂപ്പാണ് മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും, ആഡംബര ഹോട്ടലുകളിലും തുടര്‍ സ്‌ഫോടനങ്ങള്‍ നടത്തിയത്. പ്രതികളെന്ന് സംശയിക്കുന്ന 40 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

രാജ്യസുരക്ഷയെ കരുതി ശ്രീലങ്ക ബുര്‍ഖ നിരോധിച്ചാല്‍ മറ്റ് ഏഷ്യന്‍, ആഫ്രിക്കന്‍, യൂറോപ്യന്‍ രാജങ്ങളുടെ പാതയാണ് പിന്തുടരുക. പല രാഷ്ട്രങ്ങളും തീവ്രവാദികള്‍ പോലീസില്‍ നിന്നും രക്ഷപ്പെടാന്‍ ബുര്‍ഖ ഉപയോഗിച്ചതോടെ ഈ വസ്ത്രം നിരോധിച്ചിരുന്നു.

 

English summary
sri lanka may ban burqa following easter sunday terror attack
topbanner

More News from this section

Subscribe by Email