Friday May 29th, 2020 - 5:34:am

കോവിഡ്19: സ്പാനിഷ് രാജകുമാരി മരിയ തെരേസ അന്തരിച്ചു ;കോവിഡ് ബാധിതയായി മരിക്കുന്ന ആദ്യരാജകുടുംബാംഗം

RA
കോവിഡ്19: സ്പാനിഷ് രാജകുമാരി മരിയ തെരേസ അന്തരിച്ചു ;കോവിഡ് ബാധിതയായി മരിക്കുന്ന ആദ്യരാജകുടുംബാംഗം

മാഡ്രിഡ്: കൊറോണ വൈറസ് ബാധയേറ്റ് സ്പാനിഷ് രാജകുമാരി മരിയ തെരേസ അന്തരിച്ചു. 86വയസ്സായിരുന്നു. കൊറോണ വൈറസ് ബാധിച്ച മരണപ്പെടുന്ന ആദ്യത്തെ രാജകുടുംബാഗമാണിവര്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സഹോദരനും അറഞ്ച്വസ് പ്രഭുവുമായിരുന്ന സിക്‌സ്റ്റോ എന്റിക് ഡെ ബോര്‍ബോണ്‍ ഫെയ്‌സ്ബുക്കിലൂടെയാണ് മരണ വിവരം അറിയിച്ചത്. സ്പാനിഷ്‌ രാജാവ് ഫിലിപ് നാലാമന്റെ കസിന്‍ ആണ് മരണപ്പെട്ട മരിയ തെരേസ.

എന്നാല്‍ സ്പെയിനിലെ രാജാവ് ഫെലിപ്പ് ആറാമന്‍ വൈറസ് പരീക്ഷണത്തില്‍ നെഗറ്റീവ് ആയതിന് ആഴ്ചകള്‍ക്ക് ശേഷമാണ് രാജകുടുംബത്തില്‍പെട്ട തെരേസ രാജകുമാരിയുടെ മരണം. രാജകുമാരിയുടെ സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച മാഡ്രിഡില്‍ നടന്നു.

1933ല്‍ ജൂലൈ 28 ന്ജനിച്ച തെരേസ ഫ്രാന്‍സിലാണ് തന്റെ പഠനം പൂര്‍ത്തിയാക്കിയത്. മാഡ്രിഡിലെ സര്‍വ്വകലാശാലയില്‍ സാമൂഹിക ശാസ്ത്രം വിഭാഗത്തില്‍ അധ്യാപികയായി സേവനമനുഷ്ടിച്ചിരുന്ന ഇവര്‍ സാമൂഹിക കാര്യങ്ങള്‍ നിരന്തരം ഇടപെട്ടിരുന്ന വ്യക്തി കൂടിയായിരുന്നു.

Read more topics: spanish, queen, corona ,death
English summary
spanish queen corona death
topbanner

More News from this section

Subscribe by Email