Saturday January 18th, 2020 - 12:49:am
topbanner

അമ്മയെ കാറിടിച്ചു, പൊട്ടിക്കരഞ്ഞ ബാലന്‍ കാറിനിട്ട് തൊഴിച്ചു ; മകന്റെ സ്‌നേഹത്തെ പുകഴ്ത്തി സോഷ്യല്‍മീഡിയ

suji
അമ്മയെ കാറിടിച്ചു, പൊട്ടിക്കരഞ്ഞ ബാലന്‍ കാറിനിട്ട് തൊഴിച്ചു ; മകന്റെ സ്‌നേഹത്തെ പുകഴ്ത്തി സോഷ്യല്‍മീഡിയ

മക്കളായാല്‍ ഇങ്ങനെ വേണം . ചൈനയില്‍ നടന്ന അപകട വീഡിയോ വൈറലാകുകയാണ്. അമ്മയുടെ കൈയില്‍ പിടിച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്നു നാലുവയസുകാരന്‍. പെട്ടെന്ന് കാര്‍ അമ്മയേയും മകനേയും ഇടിച്ചു. അമ്മയും മകനും തെറിച്ച് വീണു.നിലിവിളിച്ചുകൊണ്ട് മകന്‍ ആദ്യം അമ്മയ്ക്ക് അരികിലേക്ക് ഓടി.അമ്മ പതിയെ എണീറ്റ് വന്നപ്പോള്‍ മകന് ആശ്വാസമായി. പിന്നീടാണ് മകന്റെ സ്‌നേഹം കണ്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആദ്യം കാറിനെ ചവിട്ടി. പിന്നീട് ഡ്രൈവറോട് ദേഷ്യപ്പെട്ടു. ഒടുവില്‍ കാര്‍ ഡ്രൈവര്‍ പുറത്തിറങ്ങി അവനെ ആശ്വസിപ്പിച്ചു. പിന്നീട് മകനേയും അമ്മയേയും കാറില്‍ കയറ്റികൊണ്ടുപോകുകയും ചെയ്തു. വീഡിയോ പുറത്തുവന്നതോടെ ലോകം ഈ കുട്ടിയുടെ സ്‌നേഹത്തെ പുകഴ്ത്തുകയാണ് .

Read more topics: son ,hit, car, mother
English summary
son reaction when car hit mother
topbanner

More News from this section

Subscribe by Email