Wednesday October 16th, 2019 - 6:21:pm
topbanner

സത്യത്തില്‍ വൈന്‍ ഉണ്ടാക്കാന്‍ കൊണ്ടുവന്നതാണ് ആളെ, ആളു കയറി ടോയ്‌ലെറ്റില്‍ ഒളിച്ചു, പിന്നീട് സംഭവിച്ചതല്ലേ രസം

Jikku Joseph
സത്യത്തില്‍ വൈന്‍ ഉണ്ടാക്കാന്‍ കൊണ്ടുവന്നതാണ് ആളെ, ആളു കയറി ടോയ്‌ലെറ്റില്‍ ഒളിച്ചു, പിന്നീട് സംഭവിച്ചതല്ലേ രസം

വൈന്‍ പലവിധത്തില്‍ ഉണ്ടാക്കാം. എന്നാല്‍ പാമ്പിനെ കൊണ്ടു വൈന്‍ ഉണ്ടാക്കിയാലോ?...ചൈനയിലാണ് സംഭവം. വൈന്‍ ഉണ്ടാക്കാനാണ് പാമ്പിനെ കൊണ്ടുവന്നത്. എന്നാല്‍ പാമ്പ് രക്ഷപ്പെട്ട് അയല്‍ക്കാരന്റെ ടോയ്‌ലെറ്റില്‍ ഒളിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാവിലെ ടോയ്‌ലെറ്റില്‍ പാമ്പിനെ കണ്ടെന്ന മകളുടെ പരാതിയെ തുടര്‍ന്നാണ് വീട്ടുകാര്‍ ടോയ്‌ലെറ്റ് പരിശോധിക്കുന്നത്. ഏറെ നേരത്തെ പരിശോധനയ്ക്ക് അവസാനമാണ് ഒന്നര മീറ്റര്‍ നീളമുള്ള പാമ്പിനെ കണ്ടെത്തുന്നത്.

പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച പാമ്പ് വെളിയില്‍ പോയത് വീട്ടുകാരും ശ്രദ്ധിച്ചില്ല. വീടിന്റെ പരിസരത്തെങ്ങും ഈ ഇനത്തില്‍ പെട്ട പാമ്പിനെ കാണാറില്ലാത്തതാണ് വീട്ടുകാരെ അത്ഭുതപ്പെടുത്തിയത്.

ബഹുനിലക്കെട്ടിടത്തിലേക്ക് പാമ്പ് എത്തിച്ചേരാനുള്ള സാധ്യതകളും കുറവായിരുന്നതിനെ തുടര്‍ന്നാണ് വിഷമില്ലാത്ത ഇനം പാമ്പ് എങ്ങനെ എത്തിയെന്ന അന്വേഷണം തുടങ്ങിയത്. ഈ അന്വേഷണം അവസാനിച്ചത് അയല്‍ക്കാരന്റെ വീട്ടിലും. വന്യജീവി വിഭാഗത്തിന് കൈമാറിയ പാമ്പിനെ പിന്നീട് വിട്ടയക്കുകയായിരുന്നു.

Read more topics: snake, escapes, wine, maker, hides, toilet
English summary
snake escapes from wine maker and hides in toilet
topbanner

More News from this section

Subscribe by Email