Thursday May 28th, 2020 - 3:17:am

അമേരിക്കയില്‍ വെടിവയ്പ്പില്‍ 2 പേര്‍ കൊല്ലപ്പെട്ടു

JB
അമേരിക്കയില്‍ വെടിവയ്പ്പില്‍ 2 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വെടിവയ്പ്. രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്ക്. ഫ്‌ളോറിഡയിലെ റിവേറ ബീച്ചിന് സമീപത്തെ പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കിടെയണ് വെടിവയ്പുണ്ടായത്. പരിക്കേറ്റ ഒരു സ്ത്രീയെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 വയസുള്ള ആണ്‍കുട്ടിയും 47 വയസ്സുകാരനുമാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. ആള്‍ക്കൂട്ടത്തിന് നേരെ 13 തവണ വെടിയുതിര്‍ത്ത ശേഷം ആക്രമി രക്ഷപ്പെട്ടു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഫ്‌ളോറിഡയില്‍ ശനിയാഴ്ച നടന്ന ശവസംസ്‌കാരത്തിന് ശേഷമാണ് വെടിവയ്പുണ്ടായത്. ആക്രമിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലിസ് പറഞ്ഞു.

Read more topics: shooting, florida 2 dead,
English summary
shooting after funeral in florida 2 dead
topbanner

More News from this section

Subscribe by Email