Wednesday November 20th, 2019 - 8:01:pm
topbanner

ഷില്ലോങ് ആര്‍ച്ച് ബിഷപ്പും മലയാളി വൈദികനും കാലിഫോര്‍ണിയയില്‍ അപകടത്തില്‍ മരിച്ചു

JB
 ഷില്ലോങ് ആര്‍ച്ച് ബിഷപ്പും മലയാളി വൈദികനും കാലിഫോര്‍ണിയയില്‍ അപകടത്തില്‍ മരിച്ചു

കാലിഫോര്‍ണിയ: ഷില്ലോങ് ആര്‍ച്ച് ബിഷപ്പും മലയാളി വൈദികനും കാലിഫോര്‍ണിയയില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചു. ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ജാലയും മലയാളി വൈദികനായ ഫാ.മാത്യു വെള്ളാങ്കലും ആണ് കാറപകടത്തില്‍ മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ആര്‍ച്ച് ബിഷപ്പിനൊപ്പം സഞ്ചരിച്ചിരുന്ന മറ്റൊരു വൈദികനായ ഫാദര്‍ ജോസഫ് പാറേക്കാട്ടിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സലേഷ്യന്‍ സഭയിലെ അംഗങ്ങളാണ് വൈദികര്‍. ഫാദര്‍ മാത്യു വെള്ളാങ്കല്‍ കാലിഫോര്‍ണിയയിലെ ഡാന്‍വി സെന്റ് ഇസിദോര്‍ പള്ളി വികാരിയാണ്.

ലിറ്റര്‍ജിക്കല്‍ ഇന്റര്‍നാഷണല്‍ കമ്മീഷന്‍ യോഗം ന്യൂയോര്‍ക്കില്‍ നടക്കുന്നുണ്ട്.അതില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ആര്‍ച്ച് ബിഷപ്പും ഫാദര്‍ ജോസഫ് പാറേക്കാട്ടും.കാലിഫോര്‍ണിയയിലെ ക്ലിയര്‍ ലേക്കിലേക്ക് പോകുന്ന വഴിക്ക് കൊലുസ കൗണ്ടിയില്‍ വെച്ച് ഇവരുടെ കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ആര്‍ച്ച് ബിഷപ്പിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മേഘാലയയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ജാല എന്നും അനുസ്മരിക്കപ്പെടുമെന്ന് പ്രധനമന്ത്രി ട്വീറ്റ് ചെയ്തു.

Read more topics: shillong bishop, died in accident,
English summary
shillong bishop died in accident
topbanner

More News from this section

Subscribe by Email