Wednesday April 8th, 2020 - 8:16:pm
topbanner

ഫുട്‌ബോള്‍ മത്സരത്തിനിടെ കൂട്ടിയിടിച്ചു; സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അണ്ടര്‍ 15 താരം മരണത്തിന് കീഴടങ്ങി

suji
ഫുട്‌ബോള്‍ മത്സരത്തിനിടെ കൂട്ടിയിടിച്ചു; സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അണ്ടര്‍ 15 താരം മരണത്തിന് കീഴടങ്ങി

അണ്ടര്‍ 15 ഫുട്‌ബോള്‍ മത്സരത്തിനിടെ മൈതാനത്ത് വെച്ച് കൂട്ടിയിടിച്ച് പരുക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. വെസ്റ്റ് ലണ്ടനിലെ ഹില്ലിംഗ്ടണില്‍ വെച്ച് നടന്ന മത്സരത്തിനിടെയാണ് അപകടം. ബെഡ്‌ഗ്രോവ് ഡൈനാമോസ് അണ്ടര്‍ 15 താരമായിരുന്നു ലൂകാ കംപാനാരോയാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച നടന്ന മത്സരത്തിനിടെ പരുക്കേറ്റ താരം തിങ്കളാഴ്ച ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ക്ലബിന്റെ യുവതാരം മരിച്ച ദുഃഖവാര്‍ത്ത ബെഡ്‌ഗ്രോവ് ഡൈനാമോസ് ക്ലബാണ് പുറത്തുവിട്ടത്. 'യൂത്ത് മത്സരത്തിനിടെ പരുക്കേറ്റ താരം മരണത്തിന് കീഴടങ്ങി. ഞങ്ങളുടെ ചിന്തകള്‍ ലൂകായുടെ കുടുംബത്തോടൊപ്പമാണ്. പ്രിയപ്പെട്ട എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള വാര്‍ത്തയാണിത്. ടീം അംഗങ്ങള്‍ക്കും ഇതില്‍ ഏറെ ദുഃഖമുണ്ട്. സുഹൃത്തും ടീമംഗവുമായ താരത്തിന്റെ നിര്യാണത്തില്‍ ഞെട്ടലിലാണ്', ക്ലബ് വ്യക്തമാക്കി.

സംഭവത്തെത്തുടര്‍ന്ന് ക്ലബിന്റെ പരിശീലനവും തുടര്‍ന്നുള്ള മത്സരങ്ങളും സംബന്ധിച്ച് തീരുമാനത്തില്‍ എത്തിയിട്ടില്ല. താരത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്. ദുരന്തം ലൂകയുടെ ജീവന്‍ കവര്‍ന്നെങ്കിലും മറ്റുള്ളവര്‍ ജീവിക്കട്ടെയെന്ന് ഇവര്‍ വ്യക്തമാക്കി.

ലൂകായുടെ പരുക്കുകളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 

 

Read more topics: schoolboy,dies,youth match
English summary
schoolboy 15s footballer dies after collision during youth match
topbanner

More News from this section

Subscribe by Email