Friday April 3rd, 2020 - 8:57:am
topbanner

ഗള്‍ഫില്‍ കൊറോണ ഭീതി ; ഉംറ തീര്‍ത്ഥാടകരെ വിലക്കി സൗദി അറേബ്യ

suji
ഗള്‍ഫില്‍ കൊറോണ ഭീതി ; ഉംറ തീര്‍ത്ഥാടകരെ വിലക്കി സൗദി അറേബ്യ

ആഗോളതലത്തില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഉംറ തീര്‍ഥാടനത്തിന് താത്കാലിക വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ. ഉംറ തീര്‍ഥാനടത്തിനും മക്ക, മദീന സന്ദര്‍ശനത്തിനും എത്തുന്നവര്‍ക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കില്ലെന്ന സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.കൊറോണ വൈറസ് പടരുന്ന രാജ്യങ്ങളില്‍ നിന്ന് തീര്‍ഥാടനത്തിനായും അല്ലാതെയും വരുന്നവര്‍ക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്കും പ്രവേശനം അനുവദിക്കില്ല. ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ മാര്‍ഗനിര്‍ദേശം അനുസരിച്ച് രോഗം പടരുന്നത് തടയാനുള്ള നടപടികളുടെ ഭാഗമായണിത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സൗദി പൗരന്‍മാരും മറ്റു ജിസിസി രാജ്യങ്ങളിലെ പൗരന്‍മാരും രാജ്യം വിട്ട് പോകുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് വിദേശത്തേക്ക് പോയ സൗദി പൗരന്‍മാര്‍ക്ക് തിരിച്ചുവരുന്നതിന് തടസ്സമില്ല. ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ജിസിസി പൗരന്‍മാര്‍ക്ക് അവരുടെ രാജ്യങ്ങളിലേക്ക് പോകുന്നതിനും വിലക്കില്ല.

നിയന്ത്രണങ്ങള്‍ താത്കാലികമാണെങ്കിലും എപ്പോള്‍ പിന്‍വലിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. കൊറോണ വൈറസ് ഭീതി അവസാനിക്കുന്നതുവരെ വിലക്കുകള്‍ തുടരുമെന്നാണ് കരുതുന്നത്.

 

Read more topics: saudi arabia ,umrah pilgrims, ban
English summary
saudi arabia ban umrah pilgrims
topbanner

More News from this section

Subscribe by Email