കൊറോണയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണും കര്‍ഫ്യൂവും നിലനില്‍ക്കുന്നതിനിടെ ട്രക്കിലൊളിച്ച് ഹിമാചല്‍ പ്രദേശിലെത്തിയ റഷ്യക്കാരിയും ഇന്ത്യക്കാരനായ കാമുകനും പിടിയില്‍. കുളുവിലെ നിര്മാന്ധ് സ്വദേശിയാണ് കാമുകന്.പ്രതീകാത്മക ഷോഗിയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ബുധനാഴ്ചയാണ് സംഭവം.ഷിംലയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായെന്ന് പൊലീസ് സുപ്രണ്ട് ഓംപതി ജംവാള്‍ പറഞ്ഞു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കര്‍ഫ്യൂ പാസില്ലാതെ ട്രക്കിന്റെ പുറകില്‍ ഒളിച്ച് കടക്കാനാണ് ഇവര്‍ ശ്രമിച്ചത്. നോയിഡയില്‍ നിന്ന് വരികയായിരുന്നു ഇരുവരും. നിര്മാണ്ഡിലെത്തിയ ശേഷം വിവാഹം ഉറപ്പിക്കാന്‍ ഇവര്‍ പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറഞ്ഞു.റഷ്യക്കാരിക്ക് മുപ്പത് വയസിനു മുകളില്‍ പ്രായമുണ്ട്. എന്നാല്‍ കാമുകന് ഇരുപതിനടുത്താണ് പ്രായം- പൊലീസ് പറഞ്ഞു. ഇവര്‍ക്കൊപ്പം ട്രക്ക് ഡ്രൈവറും ക്ലീനറും പിടിയിലായി. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
റഷ്യക്കാരിയെ ധാലിയിലും കാമുകനെയും ട്രക്ക് ജീവനക്കാരെയും ഷോഘിയിലും ക്വാറന്റീനിലാക്കിയതായി പൊലീസ് പറഞ്ഞു.