യുഎഇ: യുഎഇയിലെ സിവിൽ കോടതികൾ പുറപ്പെടുവിക്കുന്ന വിധികൾ ഇനി ഇന്ത്യയിലും ബാധകം. പുനഃപരിശോധിക്കാതെ തന്നെ ആയിരിക്കും വിധി ഇന്ത്യയിലും നടപ്പാക്കുക. ലോൺ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുകയും മറ്റ് സിവിൽ കേസുകളിൽ പ്രതികളാകുകയും ചെയ്തതിനു ശേഷം ഇന്ത്യയിലേക്ക് രക്ഷപ്പെട്ടിട്ടുള്ള പ്രതികളെ പിടികൂടാൻ നിയമപരമായുള്ള നടപടികൾ ഇനി ലഘുവായിരിക്കും.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ജനുവരി 17 ന് ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ 20 വർഷം പഴക്കമുള്ള ഉഭയകക്ഷി ജുഡീഷ്യൽ സഹകരണ ഉടമ്പടി പ്രാബല്യത്തിൽ വരും. വിവാഹമോചനം ഉൾപ്പെടെയുള്ള സിവിൽ കേസുകളിൽ യു എ ഇ കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവ് ഇന്ത്യയിൽ ബാധകമാകും.
സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള കേസുകളിൽ നേരത്തെ കക്ഷികൾ നാട്ടിലെ കോടതികളിൽ പുതിയ ഹർജി നൽകി വിചാരണ നടത്തണമായിരുന്നു. എന്നാൽ, പുതിയ വിജ്ഞാപനത്തോടെ വിധി നേരിട്ട് തന്നെ നാട്ടിൽ നടപ്പാക്കി കിട്ടാൻ കക്ഷികൾക്ക് അവസരം ലഭിക്കും.