Sunday January 26th, 2020 - 11:50:am
topbanner

ഇറാഖിലെ യുഎസ് സൈനിക താവളത്തിനു നേരെ റോക്കറ്റ് ആക്രമണം ;നാല് ഇറാഖ് സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

suji
ഇറാഖിലെ യുഎസ് സൈനിക താവളത്തിനു നേരെ റോക്കറ്റ് ആക്രമണം ;നാല് ഇറാഖ് സൈനികര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

ഇറാഖിലെ യുഎസ് സൈനിക താവളത്തിനു നേരെ റോക്കറ്റ് ആക്രമണം. നാല് ഇറാഖ് സൈനികര്‍ക്ക് പരിക്കേറ്റതായാണ് രാജ്യേന്തര വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് പട്ടാളക്കാര്‍ തമ്പടിച്ചിരുന്ന ബലാദിലെ വ്യോമ താവളത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. എട്ട് റോക്കറ്റുകള്‍ വ്യോമ താവളത്തില്‍ പതിച്ചെന്നാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ബലാദ് വ്യോമതാവളത്തിലെ റണ്‍വേ, ഗേറ്റ് അടക്കമുള്ളവ റോക്കറ്റ് ആക്രമണത്തില്‍ തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗേറ്റില്‍ കാവല്‍ നില്‍ക്കുകയായിരുന്ന മൂന്ന് സൈനികര്‍ക്കാണ് പരിക്കേറ്റത്. ഇറാഖ് സൈനികനായ മുഹമ്മദ് ഖലീല്‍ പറഞ്ഞു.

ഇറാന്‍ ഖുദ്‌സ് സൈനിക മേധാവി ഖാസിം സുലൈമാനിയുടെ വധത്തിന് ശേഷം രണ്ടാഴ്ചയായി അമേരിക്കയും ഇറാനും തമ്മില്‍ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയാണ് ബലാദ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്.

സുലൈമാനിയുടെ വധത്തിനു പിന്നാലെ ഇറാഖിലെ ഇര്‍ബില്‍, അല്‍ അസദ് വിമാനത്താവളങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ആക്രണത്തില്‍ 80 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശ വാദം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ് സൈനിക താവളത്തിനു നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.

 

Read more topics: rocket hit, iraq, iran
English summary
rocket hit in iraq by iran again
topbanner

More News from this section

Subscribe by Email