Thursday June 4th, 2020 - 10:32:am

ബാഗ്ദാദിലെ അതീവ സുരക്ഷ മേഖലയില്‍ റോക്കറ്റാക്രമണം

JB
 ബാഗ്ദാദിലെ അതീവ സുരക്ഷ മേഖലയില്‍ റോക്കറ്റാക്രമണം

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷമേഖലയായ ഗ്രീന്‍ സോണില്‍ റോക്കറ്റാക്രമണം. യുഎസ് എംബസി അടക്കം പ്രവര്‍ത്തിക്കുന്ന മേഖലയില്‍ മൂന്ന് റോക്കറ്റുകള്‍ പതിച്ചതായാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റോക്കറ്റാക്രമണം ഉണ്ടായതിന് പിന്നാലെ തന്നെ ആക്രമണ മുന്നറിയിപ്പുന്ന നല്‍കുന്ന സൈറണ്‍ മേഖലയില്‍ മുഴങ്ങിയതായി ദൃക്‌സാക്ഷികളെ ഉദ്ദരിച്ചുള്ള റിപ്പോര്‍ട്ടുകളുമെത്തുന്നുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗ്രീന്‍ സോണ്‍ മേഖലയിലുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധ സേനകളെയാണ് യുഎസ് പലപ്പോഴും കുറ്റപ്പെടുത്തുന്നത്. ഇത്തരം ആക്രമണങ്ങളുടെ ഉത്തരവാദിത്തവും ആരും ഏറ്റെടുക്കാറില്ല.ഇറാന്‍ രഹസ്യ സേനാ മേധാവി ഖാസിം സൊലേമാനി യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാഖ് സംഘര്‍ഷാവസ്ഥയിലായിരിക്കുന്നത്.

 

English summary
rocket attack in baghdads high security green
topbanner

More News from this section

Subscribe by Email