Saturday September 19th, 2020 - 9:00:am

ബലാത്സംഗ കേസ് ; യുകെയില്‍ ഇന്ത്യന്‍ വംശജന് 15 വര്‍ഷം തടവുശിക്ഷ

suji
ബലാത്സംഗ കേസ് ; യുകെയില്‍ ഇന്ത്യന്‍ വംശജന് 15 വര്‍ഷം തടവുശിക്ഷ

ബ്രിട്ടനില്‍ യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന് 15 വര്‍ഷം തടവുശിക്ഷ. തെക്ക് കിഴക്കന്‍ ലണ്ടനിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. ബലാത്സംഗം, ലൈംഗീകാതിക്രമം, മോഷണം എന്നീ കുറ്റങ്ങളാണ് ദില്‍ജിത് ഗ്രെവാള്‍ എന്ന ഇന്ത്യന്‍ വംശജനെ ശിക്ഷിക്കാന്‍ കാരണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

28 കാരനായ പ്രതി 30 കാരിയായ യുവതിയെ ഈ വര്‍ഷം ഏപ്രിലില്‍ താമസസ്ഥലത്തെത്തി കത്തി കാണിച്ച് ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയുമായിരുന്നു. രണ്ടര മണിക്കൂറോളം ഇയാള്‍ യുവതിയെ ഉപദ്രവിച്ചു. ബലാത്സംഗ ശേഷം യുവതിയുടെ ഫോണ്‍ കൈക്കലാക്കിയ പ്രതി യുവതിയെ ഭീഷണിപ്പെടുത്തുകയും പണം കൈക്കലാക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ പോയ ശേഷം യുവതി പോലീസിനെ വിവരം ്അറിയിക്കുകയായിരുന്നു.

English summary
rape case indian origin man get 15 year imprisonment
topbanner

More News from this section

Subscribe by Email