Wednesday April 8th, 2020 - 9:02:pm
topbanner

യുഎഇയിൽ കനത്ത മഴ ; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ്

Anusha unni
യുഎഇയിൽ കനത്ത മഴ ; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ്

യുഎഇ : യുഎഇയിലെ വിവിധ സ്ഥലങ്ങളിൽ ശക്തമായ മഴ. ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ഇടിമിന്നലിലും സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മഴ പെയ്യുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം സമയങ്ങളില്‍ പാലിക്കേണ്ട വേഗപരിധി ഇലക്‌ട്രോണിക് സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ഇത് കര്‍ശനമായി പാലിക്കണം.

വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കുകയും ഓരോ സമയത്തും അധികൃതര്‍ നല്‍കുന്ന സന്ദേശങ്ങള്‍ പിന്തുടരുകയും വേണം.

Read more topics: uae, heavy rain
English summary
rain will continue today in uae
topbanner

More News from this section

Subscribe by Email