Tuesday September 29th, 2020 - 8:21:pm

വൈറസ് മനുഷ്യരില്‍ പകരുമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ കൊറോണ മരുന്നിന് പേറ്റന്റ് നേടാന്‍ ചൈന ശ്രമിച്ചു; അപേക്ഷ നല്‍കിയത് വൈറസ് ചോര്‍ന്നെന്ന് സംശയിക്കുന്ന വുഹാന്‍ ലാബ്?

suji
വൈറസ് മനുഷ്യരില്‍ പകരുമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ കൊറോണ മരുന്നിന് പേറ്റന്റ് നേടാന്‍ ചൈന ശ്രമിച്ചു; അപേക്ഷ നല്‍കിയത് വൈറസ് ചോര്‍ന്നെന്ന് സംശയിക്കുന്ന വുഹാന്‍ ലാബ്?

തെളിവുകള്‍ വിരല്‍ചൂണ്ടുന്നത് ചൈനയുടെ നേര്‍ക്കാണ്. ലോകം മുഴുവന്‍ പടര്‍ന്ന ഒരു മഹാമാരി അബദ്ധത്തില്‍ വരുത്തിവെച്ചതാണോ, മനഃപ്പൂര്‍വ്വം പടര്‍ത്തിയതാണോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുക മാത്രമാണ് ഇനി ബാക്കിയുള്ള നടപടി. കൊറോണാവൈറസില്‍ ചൈന മറച്ചുവെച്ച പല വിവരങ്ങളും പുറത്തുവരുന്നതിന് ഇടയില്‍ സുപ്രധാനമായ ഒരു രഹസ്യം കൂടി പുറംലോകം കാണുകയാണ്. കൊറോണാവൈറസിന് എതിരായി ഉപയോഗിക്കുന്ന ഒരു മരുന്നിന് പേറ്റന്റ് സ്വന്തമാക്കാന്‍ ചൈന ശ്രമിച്ചെന്നാണ് ആ ഞെട്ടിക്കുന്ന വസ്തുത.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രോഗം മനുഷ്യര്‍ക്കിടയില്‍ പകരുമെന്ന് സ്ഥിരീകരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ചൈന മരുന്നിന് പേറ്റന്റ് നേടാനുള്ള അപേക്ഷ നല്‍കിയത്. അതിവേഗം ഈ നീക്കങ്ങള്‍ നടത്തിയത് ആ രാജ്യം നടത്തിയ ദുരൂഹമായ ഇടപാടുകളില്‍ അവസാനത്തേതാണ്. കഴിഞ്ഞ വര്‍ഷം വുഹാനില്‍ മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതല്‍ പല കാര്യങ്ങളും ചൈന മറയ്ക്കുന്നതായി ആരോപണമുണ്ട്. പൊതുജനമധ്യത്തില്‍ അവര്‍ അവകാശപ്പെടുന്നതിലും കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ആ രാജ്യം മനസ്സിലാക്കിയിരുന്നുവെന്നാണ് ഈ നീക്കങ്ങള്‍ നല്‍കുന്ന സൂചന.

ചൈനയുടെ പങ്കിനെക്കുറിച്ച് സമ്പൂര്‍ണ്ണ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഫോറിന്‍ അഫയേഴ്‌സ് സെലക്ട് കമ്മിറ്റി ചെയര്‍ ടോം ടുഡെന്‍ഡാട്ട് ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇത്തരമൊരു ആവശ്യം ഉയരുന്നതിന് ഇടയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. രോഗം സംബന്ധിച്ച ഡാറ്റ ഒളിപ്പിച്ചും, പൊതുജനാരോഗ്യ സംഘങ്ങളുടെ അന്വേഷണം തടഞ്ഞും, ലോകത്തിന് മഹാമാരി സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിച്ച ഡോക്ടര്‍മാരെ നിശബ്ദരാക്കിയും, മനുഷ്യരില്‍ രോഗം പകരുമെന്ന് സമ്മതിക്കാന്‍ വൈകിയതിനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ആരോപണം നേരിടുന്നുണ്ട്.

വൈറസ് പകരുന്നതാണെന്ന് ജനുവരി 20ന് പ്രസിഡന്റ് സീ ജിന്‍പിംഗിന് വിവരം നല്‍കിയിരുന്നതായി ചോര്‍ന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും ആറ് ദിവസത്തേക്ക് പൊതുജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയില്ല. ജനുവരി 21ന് എബോളയ്‌ക്കെതിരെ പോരാടാന്‍ അമേരിക്കന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വികസിപ്പിച്ച റെംഡെസിവിര്‍ എന്ന മരുന്നിന്റെ കൊമേഴ്‌സ്യല്‍ ഉപയോഗത്തിന് പേറ്റന്റ് തേടി ചൈനയില്‍ ജനുവരി 21ന് അപേക്ഷ സമര്‍പ്പിക്കപ്പെട്ടു.

വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് ഈ അപേക്ഷ നല്‍കിയത്. വവ്വാലുകളില്‍ പരീക്ഷണം നടത്തി വൈറസ് ചോര്‍ന്നത് ഈ ലാബില്‍ നിന്നാണെന്ന് സംശയങ്ങള്‍ ബാക്കിയാണ്.

 

Read more topics: proof,china, wuhan lab
English summary
proofs against china wuhan lab
topbanner

More News from this section

Subscribe by Email