സിഡ്നി: പതിനഞ്ചുവര്‍ഷം മകളെ തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ച ദമ്പതികള്‍ക്ക് ദീര്‍ഘകാലത്തെ തടവുശിക്ഷ. ഓസ്ട്രേലിയയിലെ സിഡ്നി സ്വദേശികളായ ദമ്പതികള്‍ക്കാണ് ശിക്ഷ ലഭിച്ചത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
മൂര്‍ച്ചയുള്ള ആയുധങ്ങളും മറ്റും ഉപയോഗിച്ച് മകളെ ഉപദ്രവിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും വീട്ടിലെ ഷെഡില്‍ കെട്ടിയിടുകയും ചെയ്തതായി കോടതി കണ്ടെത്തി. 59 വയസുള്ള പിതാവിന് 48 വര്‍ഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്. 36 വര്‍ഷത്തിനു ശേഷമേ ഇയാള്‍ക്ക് പരോള്‍ ലഭിക്കൂ. 51കാരിയായ ഇയാളുടെ ഭാര്യയ്ക്ക് 16 വര്‍ഷത്തെ തടവാണ് വിധിച്ചിരിക്കുന്നത്.
'മനസും ശരീരവും പങ്കുവെച്ചു'; കാമുകിക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിലിട്ട് യുവാവ് ജീവനൊടുക്കി