Saturday November 28th, 2020 - 4:42:am

ഞങ്ങള്‍ക്ക് കുഞ്ഞിനെ വേണ്ട, അതിനാല്‍ കൊന്നു ; കൂസലില്ലാതെ ദമ്പതികള്‍ പോലീസിനോട് പറഞ്ഞു

suji
ഞങ്ങള്‍ക്ക് കുഞ്ഞിനെ വേണ്ട, അതിനാല്‍ കൊന്നു ; കൂസലില്ലാതെ ദമ്പതികള്‍ പോലീസിനോട് പറഞ്ഞു

ഞങ്ങള്‍ക്ക് കുഞ്ഞുങ്ങള്‍ വേണ്ട, അതിനാല്‍ കൊന്നു കളഞ്ഞു. പോലീസിന്റെ മുഖത്ത് നോക്കി കൂസലില്ലാതെ ആ മാതാപിതാക്കള്‍ പറഞ്ഞു. പ്രസവിച്ചു വീണ കുഞ്ഞിനെ ആശുപത്രി മുറിയില്‍ വച്ച് തന്നെ കഴുത്തു 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഞെരിച്ച് കൊലപ്പെടുത്തിയ മാതാപിതാക്കള്‍ അറസ്റ്റില്‍. കാലിഫോര്‍ണിയയിലാണ് സംഭവം. ഡേവിഡ് വില്ല (21), ആന്‍ഡ്രിയ (20) എന്നിവര്‍ക്ക് വെള്ളിയാഴ്ചയാണ് സെന്റ് ജോണ്‍ മെഡിക്കല്‍ സെന്ററില്‍ ഒരു ആണ്‍കുഞ്ഞ് പിറന്നത്. രാവിലെ 8 മണിയോടെ ലഭിച്ച വിവരം അനുസരിച്ച് പോലീസ് എത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന കുഞ്ഞിനെയാണ് കാണാന്‍ കഴിഞ്ഞത്.
ആശുപത്രി ജീവനക്കാര്‍ കുട്ടിയ്ക്ക് സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ പറഞ്ഞു. മാതാപിതാക്കളോടു ചോദിച്ചപ്പോള്‍ കുട്ടിയെ ഞങ്ങള്‍ക്ക് കുട്ടിയെ ആവശ്യമില്ല എന്നാണ് ഇരുവരും പോലീസിനോടും പറഞ്ഞത്. ഇവര്‍ക്ക് പത്തുലക്ഷം ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

കുട്ടികളെ വേണ്ട എന്ന് മാതാപിതാക്കള്‍ തീരുമാനികകുകയാണെങ്കില്‍ കലിഫോര്‍ണിയ നിയമം അനുസരിച്ച് ഫയര്‍ സ്റ്റേഷനിലോ ഹോസ്പിറ്റലുകളിലോ കുട്ടികളെ ഏല്‍പ്പിക്കുന്നത് കുറ്റകരമല്ല. 2017 വരെ 900 നവജാത ശിശുക്കളെയാണ് ഇങങനെ ലഭിച്ചതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ സര്‍വീസസ് അധികൃതര്‍ പറഞ്ഞു.

Read more topics: parents, kill, children
English summary
parents killed children
topbanner

More News from this section

Subscribe by Email