കുട്ടി കാണിച്ച കുസൃതി ഇത്രയും പണിയാകുമെന്ന് ഈ മാതാപിതാക്കള്‍ കരുതി കാണില്ല. പിഴ വന്നപ്പോള്‍ അമ്പരന്ന അവസ്ഥയിലാണ് അമേരിക്കയിലെ കാന്‍സ നഗരത്തിലെ ദമ്പതികള്‍. നഗരത്തിലെ കമ്യൂണിറ്റി സെന്ററില്‍ പ്രദര്‍ശനത്തിന് വച്ചിരുന്ന പ്രതിമ അഞ്ചുവയസ്സുകാരന് തട്ടിമറിച്ചിട്ട് പൊട്ടിച്ചതോടെ മാതാപിതാക്കള്‍ക്ക് കിട്ടിയത് 90ലക്ഷം രൂപ പിഴ. കുട്ടി കമ്യൂണിറ്റി സെന്ററില്‍ എത്തിയ സമയത്ത് മാതാപിതാക്കള്‍ വിവാഹാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
നിയമം അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മേല്‍നോട്ട ചുമതല നിര്‍വഹിക്കേണ്ടത് മാതാപിതാക്കളാണ്. ആ ഉത്തരവാദിത്വം നിര്‍വഹിക്കാത്തതിനും കൂടിയാണ് ഇത്രവലിയ പിഴ. കുട്ടി പ്രതിമയെ കെട്ടിപിടിക്കുകയും തുടര്‍ന്ന് പ്രതിമ താഴെ വീഴുന്നതും സിസിടിവിയില്‍ പതിഞ്ഞതോടെയാണ് നടപടി.
തന്റെ മകന് നശിപ്പിക്കാന്‍ വേണ്ടി ചെയ്ത പ്രവര്‍ത്തിയല്ലെന്നും മകനൊരു നല്ല കുട്ടിയാണെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. ഇവരുടെ ഇന്‍ഷുറന്‍സ് കമ്പനി തുക അടയ്ക്കുമോ എന്ന കാത്തിരിപ്പിലാണ് കുടുംബം. അല്ലാതെ വന്നാല്‍ കുടുംബത്തിന് വലിയൊരു ബാധ്യതയാകും ഈ പിഴ.