Thursday January 23rd, 2020 - 5:05:pm
topbanner

ലോകരാഷ്ട്രങ്ങളെ ഭയന്ന് പാകിസ്ഥാന്‍; മദ്രസകളില്‍ തീവ്രവാദ ആശയങ്ങള്‍ പഠിപ്പിക്കാന്‍ അനുവദിക്കില്ല  

BI
 ലോകരാഷ്ട്രങ്ങളെ ഭയന്ന് പാകിസ്ഥാന്‍; മദ്രസകളില്‍ തീവ്രവാദ ആശയങ്ങള്‍ പഠിപ്പിക്കാന്‍ അനുവദിക്കില്ല   

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പാകിസ്താനിലെ മദ്രസകളില്‍ നിന്ന് തീവ്രവാദത്തെ തുടച്ചുനീക്കാനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ട് പാകിസ്ഥാന്‍ സര്‍ക്കാര്‍. ഇനിമുതല്‍ മദ്രസകളില്‍ തീവ്രവാദ ആശയങ്ങള്‍ പഠിപ്പിക്കാന്‍ അനുവദിക്കില്ല. മദ്രസ സിലബസുകളില്‍ ഇംഗ്ലീഷ്, സയന്‍സ്, കണക്ക് തുടങ്ങിയവ ഉള്‍പ്പെടുത്തുമെന്ന്് പാകിസ്താന്‍ വിദ്യാഭ്യാസ മന്ത്രി ഷഫ്ഖത് മഹ്മൂദ് പറഞ്ഞു.

തീവ്രവാദ ആശയങ്ങളില്‍ നിന്ന് പിന്തിരിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണം നടത്തുമെന്നും മഹ്മൂദ് വ്യക്തമാക്കി. രാജ്യത്തെ മദ്രസകളെ മുഖ്യധാരയിലെത്തിക്കാന്‍ കൂടിയാണ് പുതിയ തീരുമാനം. 30,000 മദ്രസകളിലും കൂടുതല്‍ പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്.

എന്നാല്‍, ശാസ്ത്ര വിഷയങ്ങളും മതവും എങ്ങനെ ഒരുമിച്ച് പഠിപ്പിക്കും എന്നതുസംബന്ധിച്ച് തീരുമാനമാകുന്നതേയുള്ളൂ. മദ്രസകളുടെ കൂട്ടായ്മയായ വഖഫ് ഉള്‍ മുദരിസ് ഈ പദ്ധതി അംഗീകരിച്ചതായും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

 

Read more topics: pakistan, madrasa
English summary
pakistan not allowed extremist class in madrasa
topbanner

More News from this section

Subscribe by Email