Wednesday November 20th, 2019 - 6:39:am
topbanner

ഇന്ത്യയില്‍ നിന്നുള്ള പ്രതിരോധ കുത്തിവെയ്പ്പ് മരുന്നുകള്‍ ഇറക്കുമതി നിര്‍ത്തിയ പാകിസ്ഥാന്‍ പ്രതിസന്ധിയില്‍

suji
ഇന്ത്യയില്‍ നിന്നുള്ള പ്രതിരോധ കുത്തിവെയ്പ്പ് മരുന്നുകള്‍ ഇറക്കുമതി നിര്‍ത്തിയ പാകിസ്ഥാന്‍ പ്രതിസന്ധിയില്‍

ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള പ്രതിരോധ കുത്തിവയ്പ്പ് മരുന്നുകളുടെ ഇറക്കുമതി നിര്‍ത്തിയതോടെ പാകിസ്ഥാന്‍ പ്രതിസന്ധിയില്‍. വന്‍ മരുന്ന് ക്ഷാമമാണ് ഇതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ നേരിടുന്നത്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും വിലകുറഞ്ഞ ആന്റി റാബിസ് വാക്‌സിന്‍ വിതരണം നിര്‍ത്തിവച്ചതാണ് പാകിസ്ഥാനെ പ്രതിസന്ധിയിലാക്കിയത്. നായ്ക്കള്‍ കൂടുതലുള്ള പാകിസ്ഥാനിലെ പ്രദേശങ്ങളെ ജനങ്ങളാണ് ദുരിതമനുഭവിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രതിരോധ കുത്തിവയ്പ്പ് മരുന്നുകള്‍ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് പാകിസ്ഥാന്‍ ഇറക്കുമതി ചെയ്യാറുള്ളത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്ന പ്രതിരോധമരുന്നുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാക്‌സിനുകളുടെ വിലയില്‍ വലിയ വ്യത്യാസമുണ്ട്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാക്‌സിന് 1,000 രൂപ (6 ഡോളര്‍) വിലവരും. യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നിന് 70,000 രൂപയും (446 യുഎസ് ഡോളര്‍) വിലവരുമെന്ന് റാബിസ് ഫ്രീ കറാച്ചി പ്രോഗ്രാം ഡയറക്ടര്‍ നസീം സലാഹുദ്ദീന്‍ പറഞ്ഞു.പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമേ വാക്‌സിനുകള്‍ ലഭ്യമാകൂ . സിന്ധ് പ്രവിശ്യയിലെ തലസ്ഥാനമായ കറാച്ചി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ റാബിസ് വിരുദ്ധ വാക്‌സിന്റെ കുറവ് നേരിടുന്നുണ്ട്.

 

Read more topics: pakistan ,hortage of vaccine
English summary
pakistan had shortage of vaccine
topbanner

More News from this section

Subscribe by Email