Sunday April 5th, 2020 - 8:22:am
topbanner

ഇന്ത്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് പാക് എംപിമാര്‍ ; കാശ്മീര്‍ വിഷയത്തില്‍ ലോക രാഷ്ട്രങ്ങള്‍ ഇടപെടാന്‍ യുദ്ധം അനിവാര്യമെന്നും ആവശ്യം ; പാര്‍ലമെന്റില്‍ മൗനം പാലിച്ച് ഇമ്രാന്‍ഖാന്‍

suji
ഇന്ത്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ട് പാക് എംപിമാര്‍ ; കാശ്മീര്‍ വിഷയത്തില്‍ ലോക രാഷ്ട്രങ്ങള്‍ ഇടപെടാന്‍ യുദ്ധം അനിവാര്യമെന്നും ആവശ്യം ; പാര്‍ലമെന്റില്‍ മൗനം പാലിച്ച് ഇമ്രാന്‍ഖാന്‍

ഇന്ത്യ പാക് ബന്ധം യുദ്ധസമാനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാന്‍ ശ്രമിക്കുകയും, ഐക്യരാഷ്ട്ര സഭയെ അതിനായി ഉപയോഗിക്കുകയും ചെയ്യുന്ന പാകിസ്ഥാന്റെ ചെയ്തികള്‍ക്ക് കടുത്ത ഭാഷയിലാണ് ഇന്ത്യ പ്രതികരിക്കുന്നത്. അതേ സമയം കാശ്മീരില്‍ പാക് പിന്തുണയോടെ എത്തുന്ന തീവ്രവാദികളെ തുടച്ചുനീക്കുന്ന സൈന്യത്തിന്റെ നടപടി അന്തിമഘട്ടത്തിലുമാണ്. ഇനി ഇന്ത്യയുമായി ഒളിപ്പോരല്ല നേരിട്ടുള്ള വിശുദ്ധയുദ്ധമാണ് വേണ്ടതെന്ന് പാക് പാര്‍ലമെന്റില്‍ ഒരു കൂട്ടം എം.പിമാര്‍ ആവശ്യപ്പെട്ടു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടാണ് എം.പിമാര്‍ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജംഇയ്യത്തുല്‍ ഉലമയെ ഇസ്ലാം ഫസല്‍ എന്ന പാര്‍ട്ടിയുടെ എം.പിമാരാണ് ഈ വാദമുയര്‍ത്തിയത്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പാഠം പഠിപ്പിക്കണമെന്നും യുദ്ധം നടന്നാല്‍ ലോകരാഷ്ട്രങ്ങള്‍ ഈ വിഷയത്തില്‍ ഇടപെടുമെന്നും അവര്‍ പറഞ്ഞു. ജംഇയ്യത്തുല്‍ ഉലമയെ ഇസ്ലാം ഫസലിന്റെ നേതാവായ മൗലാന അബ്ദുള്‍ അക്ബര്‍ ചിത്രാലിയാണ് കാശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണണമെങ്കില്‍ ഇന്ത്യയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് അഭിപ്രായപ്പെട്ടത്. പാകിസ്ഥാന്‍ യുദ്ധം പ്രഖ്യാപിച്ചാല്‍ അന്താരാഷ്ട്ര സമൂഹം ഇടപെടുമെന്നും കാശ്മീര്‍ വിഷയത്തില്‍ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി പത്തിന് യുദ്ധം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ഈ ഏറെ നേരം ചൂടേറിയ ചര്‍ച്ച നടന്നിട്ടും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഒരക്ഷരം പോലും മിണ്ടിയില്ലെന്നും പാക് മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.

 

Read more topics: pak mp, imran khan , jihad ,india
English summary
pak mps appeal to imran khan declare jihad against india
topbanner

More News from this section

Subscribe by Email