Monday March 30th, 2020 - 7:08:pm
topbanner

കൊറോണ വൈറസ് ; ഹോങ്കോങ്ങിലും ഒരു മരണം ; ചൈനയ്ക്ക് പുറത്ത് രണ്ടാമത്തെ മരണം

suji
കൊറോണ വൈറസ് ; ഹോങ്കോങ്ങിലും ഒരു മരണം ; ചൈനയ്ക്ക് പുറത്ത് രണ്ടാമത്തെ മരണം

ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധിച്ച് രണ്ടാമത്തെ മരണം. ഹോങ്കോങ്ങിലാണ് വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചത്. 39 വയസ്സുള്ള പുരുഷനാണ് ചൊവ്വാഴ്ച മരിച്ചത്. ചൈനയിലെ വുഹാനില്‍ നിന്ന് രണ്ട് ദിവസം മുമ്പാണ് ഇയാള്‍ ഹോങ്കോങ്ങിലെത്തിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസം ഫിലിപ്പീന്‍സില്‍ ഒരാള്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ചൈനയ്ക്ക് പുറത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ മരണമായിരുന്നു ഇത്. ഇതോടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചരുടെ എണ്ണം 427 ആയി ഉയര്‍ന്നു. ഇതില്‍ 425 മരണവും ചൈനയിലാണ്. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ ഉള്‍പ്പെട്ട ഹുബെയ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്.

ആകെ 20438 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയ്ക്ക് പുറത്ത് 24 രാജ്യങ്ങളിലായി 151 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് അതിവേഗം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

 

Read more topics: death, hongkong,corona virus, china
English summary
one died in hongkong do to corona virus
topbanner

More News from this section

Subscribe by Email