Thursday November 21st, 2019 - 12:15:pm
topbanner

26 വര്‍ഷക്കാലമായി ജീവച്ഛവമായി കിടന്ന സ്ത്രീയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് മെയില്‍ നഴ്‌സ് ; നഴ്‌സിനെ കുടുക്കിയത് ഡിഎന്‍എ പരിശോധനയിലൂടെ

suji
26 വര്‍ഷക്കാലമായി ജീവച്ഛവമായി കിടന്ന സ്ത്രീയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് മെയില്‍ നഴ്‌സ് ; നഴ്‌സിനെ കുടുക്കിയത് ഡിഎന്‍എ പരിശോധനയിലൂടെ

വര്‍ഷങ്ങളായി അനക്കമറ്റ് കിടന്ന സ്ത്രീ കുഞ്ഞിനെ പ്രസവിച്ച സംഭവത്തില്‍ അറസ്റ്റിലായത് മെയില്‍ നഴ്‌സ്. 26 വര്‍ഷക്കാലം ജീവച്ഛവമായി കിടന്ന സ്ത്രീയാണ് പീഡനത്തിന് ഇരയായി പ്രസവിച്ചത്. അറസ്റ്റിലായ 36കാരന്‍ നതാന്‍ സതര്‍ലാണ്ടിനെ കോടതിയില്‍ ഹാജരാക്കി. ലൈംഗിക പീഡനം, മോശം സാഹചര്യത്തിലുള്ള വ്യക്തിയെ ചൂഷണം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഡിഎന്‍എ പരിശോധനയില്‍ ഇയാളുടെ പിതൃത്വം തെളിഞ്ഞതോടെയാണ് നതാന്‍ പിടിയിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നാല് മക്കളുടെ പിതാവായ നതാന്‍ തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ക്കെതിരെ അപേക്ഷ സമര്‍പ്പിച്ചില്ല. അടുത്തിടെ വിവാഹമോചിതനായ ഇയാള്‍ക്ക് 5 ലക്ഷം ഡോളര്‍ നല്‍കിയാല്‍ മാത്രം ജാമ്യം നല്‍കാന്‍ മേരികോപാ കൗണ്ടി സുപ്പീരിയര്‍ കോടതി തീരുമാനിച്ചു. നതാന്‍ ഇപ്പോള്‍ മേരികോപാ കൗണ്ടി ജയിലിലാണ്. ജനുവരി 30ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. ജാമ്യത്തില്‍ വിട്ടാലും നഴ്‌സിനെ വീട്ടുതടങ്കലിലാകും പാര്‍പ്പിക്കുക, ഒപ്പം ഇലക്ട്രോണിക് മോണിറ്ററിംഗ് ഡിവൈസും ഘടിപ്പിക്കും.

തന്റെ കക്ഷിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് മാത്രമാണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അറ്റോണി ഡേവിഡ് ഗ്രെഗാന്‍ കോടതിയില്‍ പറഞ്ഞത്. കുറ്റം നതാനാണ് ചെയ്തതെന്ന് തെളിയിക്കാനുള്ള നേരിട്ടുള്ള തെളിവുകളില്ല. എന്നാല്‍ പോലീസിന് ഡിഎന്‍എ തെളിവ് ലഭിച്ചിട്ടുണ്ടെന്നത് അദ്ദേഹം സമ്മതിച്ചു. 2011 മുതലാണ് നതാന്‍ ലൈസന്‍സ്ഡ് പ്രാക്ടിക്കല്‍ നഴ്‌സായി സേവനം ആരംഭിച്ചത്. ഇരയെ ഹാസിയെന്‍ഡ ഹെല്‍ത്ത്‌കെയര്‍ ഫെസിലിറ്റിയില്‍ ശുശ്രൂഷിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇയാള്‍ക്കായിരുന്നു.

രോഗിയെ ഉപദ്രവിക്കാന്‍ ഒരു ലൈസന്‍സ്ഡ് പ്രാക്ടിക്കല്‍ നഴ്‌സ് തയ്യാറായത് തങ്ങളുടെ സ്ഥാപനത്തെ തന്നെ ബാധിച്ചെന്നാണ് ഹാസിയെന്‍ഡയുടെ പ്രതികരണം. രോഗി പ്രസവിച്ചതോടെയാണ് നഴ്‌സിംഗ് ഹോമിലെ പുരുഷ ജീവനക്കാരുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചത്. ഫലം വന്ന ദിവസം തന്നെ നതാന്‍ സതര്‍ലാണ്ടിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കടുത്ത ക്രിസ്ത്യന്‍ വിശ്വാസിയായ ഇയാള്‍ ക്രിസ്ത്യന്‍ റാപ് ഗാനങ്ങള്‍ ആലപിക്കുന്ന ട്രൂപ്പില്‍ അംഗവുമാണെന്ന് പോലീസ് പറയുന്നു. പ്രദേശത്തെ പള്ളികളില്‍ സ്ഥിരസന്ദര്‍ശകനുമായികുന്നു നതാന്‍.

 

English summary
nurse charged with sexual assault of woman in vegetative state
topbanner

More News from this section

Subscribe by Email