Friday December 6th, 2019 - 11:13:pm
topbanner

പ്രവാസി നിയമ സഹായസെൽ സേവനം കൂടുതൽ രാജ്യങ്ങളിലേക്ക്

Anusha unnikrishnan
പ്രവാസി നിയമ സഹായസെൽ സേവനം കൂടുതൽ രാജ്യങ്ങളിലേക്ക്

ദുബായ്: പ്രവാസിമലയാളികളുടെ നിയമ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം നൽകുന്ന പ്രവാസി നിയമ സഹായ പദ്ധതി കൂടുതൽ രാജ്യങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചു. നിലവിൽ കൂവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിൾ ഉണ്ടായിരുന്ന സേവനം ബഹറിൻ, അബുദാബി എന്നിവിടങ്ങളിലും ഇപ്പോൾ ലഭ്യമാണ്. മറ്റ് രാജ്യങ്ങളിലും പദ്ധതി ഉടൻ നിലവിൽ വരും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രസ്തുത പദ്ധതിയിൻ കീഴിൽ നിലവിലുള്ള കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങൾക്കു പുറമേ ബഹറിൻ അബുദാബി എന്നിവിടങ്ങളിലും നോർക്ക ലീഗൽ കൺസൾട്ടന്റ്മാരെ നിയമിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും, ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികൾക്ക് നിയമ സഹായം നൽകുന്നതാണ് ഈ പദ്ധതി.

ജോലി സംബന്ധമായി വിദേശ മലയാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പദ്ധതിയിൽ കീഴിൽ നിയമ സഹായം ലഭിക്കും. ഇതിന്റെ ഭാഗമായി കേസുകൾ ഫയൽ ചെയ്യാനുള്ള നിയമ സഹായം നഷ്ടപരിഹാര/ദയാഹർജികൾ എന്നിവയിൽ സഹായിക്കുക, നിയമ ബോധവത്ക്കരണ പരിപാടികൾ മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേർന്ന് സംഘടിപ്പിക്കുക, വിവിധ ഭാഷകളിൽ തർജ്ജിമ നടത്തുന്നതിന് വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികൾക്ക് നിയമവ്യവഹാരത്തിനുള്ള സഹായം നൽകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.

കേരളത്തിൽ നിന്നും മധ്യകിഴക്കൻ രാജ്യങ്ങളിലേക്ക് കുടിയേറുന്ന തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്‌നമാണ് അഞ്ജത മൂലം അന്യനാട്ടിലുണ്ടാകുന്ന കോടതി വ്യവഹാരങ്ങളും മറ്റ് നിയമ കുരുക്കുകളും. യാതൊരു വിധ നിയമസഹായവും ലഭിക്കാതെ നിസ്സഹായരായ തൊഴിലാളികൾ ജയിലുകളിൽ എത്തിപ്പെടുകയും കടുത്ത ശിക്ഷകൾ അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിയമസഹായം ലഭിക്കാതെ നിസാര കേസുകളിലകപ്പെട്ട് മിക്കപ്പോഴും പ്രവാസി മലയാളികൾ ശിക്ഷിക്കപെടുകയും, ജയിലിലാക്കപ്പെടുകയും ചെയ്യുന്നുണ്ട്.

ഇന്ത്യൻ പാസ്‌പോർട്ടും സാധുവായ തൊഴിൽ അല്ലെങ്കിൽ സന്ദർശക വിസയിലുള്ള മലയാളികൾക്കോ അല്ലെങ്കിൽ തടവിലാക്കപ്പെടുകയോ ബുദ്ധിമുട്ടനുഭവിക്കുകയോ ചെയ്യുന്ന ആളിന്റെ ബന്ധുക്കൾ/സുഹൃത്തുക്കൾ വഴിയോ സഹായം തേടാൻ അർഹതയുണ്ട്.

പ്രവാസി നിയമ സഹായത്തിനുള്ള പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്‌സ്, മൂന്നാം നില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം-695014 ലോ, [email protected], [email protected] ലോ സമർപ്പിക്കണം. അപേക്ഷ ഫാറം www.norkaroots.org ലഭിക്കും. കൂടുതൽ വിവരങ്ങൾ ടോൾഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയിൽനിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

Read more topics: norka root, dubai
English summary
norka root service will expand more countries
topbanner

More News from this section

Subscribe by Email