Sunday August 9th, 2020 - 8:04:pm

ലോക രാജ്യങ്ങള്‍ ആശങ്കയില്‍ നില്‍ക്കുമ്പോള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി ന്യൂസിലാന്‍ഡ്

suji
ലോക രാജ്യങ്ങള്‍ ആശങ്കയില്‍ നില്‍ക്കുമ്പോള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി ന്യൂസിലാന്‍ഡ്

ന്യൂസിലാന്‍ഡ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വലിയ ഇളവുകളാണ് ന്യൂസിലാന്‍ഡ് നല്‍കിയിരിക്കുന്നത്. ആളുകള്‍ക്ക് ജോലിക്ക് പോകാനും, പുറത്ത് പോയി സമയം ചിലവഴിക്കാനും, ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാനുമുള്ള അനുമതി ന്യൂസിലാന്‍ഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. നാലാഴ്ച്ചത്തെ കടുത്ത നിയന്ത്രണങ്ങള്‍ക്ക് ശേഷമാണ് ന്യൂസിലാന്‍ഡ് ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ന്യൂസിലാന്‍ഡ് പൂര്‍ണമായും കൊവിഡ് മുക്തമായിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും ലോക ശ്രദ്ധ നേടിയ ന്യൂസിലാന്‍ഡിന്റെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ പറയുന്നു. കൊവിഡുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ട കേസുകള്‍ രാജ്യത്ത് വാക്‌സിന്‍ കണ്ടുപിടിക്കുന്നത് വരെ ഇനിയുമുണ്ടാകാന്‍ സാധ്യത ഉണ്ടെന്നും അവര്‍ പറഞ്ഞു.

ജോലി സ്ഥലങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുമെങ്കിലും വര്‍ക്ക് ഫ്രം ഹോം ചെയ്യാന്‍ സാധിക്കുന്നവര്‍ അത് തന്നെ തുടരുന്നതായിരിക്കും നല്ലെതെന്നും സര്‍ക്കാര്‍ അറിയിച്ചു.നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടെങ്കിലും അടുത്ത രണ്ടാഴ്ച്ചത്തേക്ക് മാളുകള്‍, പബ്ബുകള്‍ എന്നിവിടങ്ങളിള്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശമുണ്ട്. ജസീന്ത ആര്‍ഡെന്റെ നേതൃത്വത്തിലുള്ള ന്യൂസിലാന്റിന്റെ കൊവിഡ് പ്രതിരോധം ഏറെ ശ്രദ്ധ നേടിയിരുന്നു.

 

Read more topics: newzeland ,lockdown, relaxation
English summary
newzeland lockdown relaxation
topbanner

More News from this section

Subscribe by Email