Sunday January 19th, 2020 - 12:21:pm
topbanner

ന്യൂയോര്‍ക്കില്‍ കോളേജ് വിദ്യാര്‍ഥിനി കുത്തേറ്റ്​ മരിച്ച സംഭവത്തില്‍ 13കാരന്‍ അറസ്റ്റില്‍

RA
ന്യൂയോര്‍ക്കില്‍ കോളേജ്  വിദ്യാര്‍ഥിനി കുത്തേറ്റ്​ മരിച്ച സംഭവത്തില്‍ 13കാരന്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മന്‍ഹാട്ടന്‍ കാമ്പസിനു സമീപം കോളജ്​ വിദ്യാര്‍ഥിനി കുത്തേറ്റു മരിച്ച മരിച്ച സംഭവത്തില്‍ പതിമൂന്നു വയസുകാരന്‍ അറസ്റ്റിലായി . ബര്‍ണാഡ് കോളജിലെ ഒന്നാംവര്‍ഷ ജേര്‍ണലിസം വിദ്യാര്‍ഥിനിയായ റ്റീസാ മേജോഴ്‌സ്(18) ആണ്​ കൊല്ലപ്പെട്ടത്​.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡിസംബര്‍ 11ന് വൈകിട്ട് മോണിംഗ് സൈഡ് പാര്‍ക്കിനു സമീപത്തുവെച്ചാണ് കൃത്യം നടന്നത് ​. മൂന്ന് കൗമാരപ്രായക്കാര്‍ ചേര്‍ന്നു നടത്തിയ കവര്‍ച്ച ശ്രമത്തിനിടെ ​ പതിമൂന്നുകാരന്‍ ടീസ്സയെ കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു ​. ഇവരെ മൗണ്ട് സീനായ് സെന്റ് ​ ലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുറ്റകൃത്യത്തിന്‌ ശേഷം രക്ഷപെട്ട പതിമൂന്നുകാരനെ ഇതേ പരിസരത്തു വെച്ച്‌ തന്നെ പോലീസ് പിടികൂടുകയായിരുന്നു ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Read more topics: newyork, murder case, arrest
English summary
newyork murder case arrest
topbanner

More News from this section

Subscribe by Email