Friday May 29th, 2020 - 6:26:am

കൊവിഡ് ബാധിച്ച് നവജാത ശിശു മരിച്ചു

JB
കൊവിഡ് ബാധിച്ച് നവജാത ശിശു മരിച്ചു

വാഷിംഗ്ടണ്‍: കൊവിഡ് 19 ബാധിച്ച് നവജാത ശിശു മരിച്ചു. അമേരിക്കയിലെ ഇല്ലിനോയിസിലാണ് കൊറോണ ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊറോണ ബാധിച്ച് മരിച്ചവരില്‍ നവജാത ശിശുവും ഉണ്ടെന്ന് ഗവര്‍ണര്‍ ജെ ബി പ്രിറ്റ്സ്‌കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നു എന്നും അദ്ദേഹം പറഞ്ഞു.അതേസമയം, കുട്ടിക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നുവെന്നും, കഴിഞ്ഞ 24 മണിക്കൂറായി നിരീക്ഷണത്തിലായിരുന്നുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കൊറോണ ബാധിച്ച് ഇവിടെ മരിക്കുന്ന ആദ്യ നവജാത ശിശുവാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: covid 19, new born child died,
English summary
new born child died due to corona
topbanner

More News from this section

Subscribe by Email