Thursday March 4th, 2021 - 11:33:pm

മെലിഞ്ഞ ഭാര്യയെ വേണമെന്ന പേരില്‍ ഭര്‍ത്താവ് യുവതിയെ പട്ടിണിക്കിട്ടത് 12 വര്‍ഷം ; ഒടുവില്‍ പരാതിയില്‍ ശിക്ഷ കിട്ടാതെ തലയൂരി

suji
മെലിഞ്ഞ ഭാര്യയെ വേണമെന്ന പേരില്‍ ഭര്‍ത്താവ് യുവതിയെ പട്ടിണിക്കിട്ടത് 12 വര്‍ഷം ; ഒടുവില്‍ പരാതിയില്‍ ശിക്ഷ കിട്ടാതെ തലയൂരി

ഭാര്യ മെലിഞ്ഞുണഞ്ഞി സിനിമാ നടിമാരെ പോലെ വസ്ത്രങ്ങളും അണിഞ്ഞ് നടക്കണം! പല ഭര്‍ത്താക്കന്‍മാരുടെയും നിലപാട് ഇതാണ്. അഭിനയം ജോലിയാക്കിയവര്‍ക്ക് അത് മാത്രം ശ്രദ്ധിച്ച് ജീവിച്ചാല്‍ മതിയെന്നും വീട്ടിലെ കാര്യങ്ങളും ജോലിയും ഒക്കെ നോക്കുന്ന ഭാര്യമാര്‍ക്ക് സ്വന്തം കാര്യം നോക്കാനുള്ള സമയം പോലും കിട്ടാറില്ലെന്ന വസ്തുതകളൊന്നും ഇവര്‍ പരിഗണിക്കാറില്ല. എന്നാല്‍ ഭാര്യ മെലിഞ്ഞ് കാണാന്‍ സ്വപ്നം കണ്ട ഒരു ഭര്‍ത്താവ് ഇവരെ പട്ടിണിക്കിട്ടാണ് പരീക്ഷണം നടത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒന്നും രണ്ടും ദിവസമല്ല 12 വര്‍ഷമാണ് ഭര്‍ത്താവിന്റെ ഈ മാനസിക വിഭ്രാന്തിക്ക് ഭാര്യക്ക് ഇരയാകേണ്ടി വന്നത്. ഏഴ് വയസ്സുള്ള കുട്ടിയ്ക്ക് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളും ഭാര്യക്ക് പാകമാകണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഇര്‍വിന്‍ പെര്‍സെറ്റണില്‍ നിന്നുമുള്ള 31കാരി കാതറീന്‍ ഹാര്‍ട്ട്‌ലി ഭര്‍ത്താവ് മാത്യൂ ഹാര്‍ട്ട്‌ലിയ്‌ക്കൊപ്പം ജീവിതം ആരംഭിക്കുമ്പോള്‍ സൈസ് 12 ആയിരുന്നു. എന്നാല്‍ ഭാര്യ സൈസ് സീറോ വസ്ത്രങ്ങള്‍ ധരിക്കണമെന്ന് പുതിയ ഭര്‍ത്താവ് വാശിപിടിച്ചു.

കാതറീന് 15 വയസ്സ് പ്രായമുള്ളപ്പോഴാണ് 25കാരനായ മാത്യൂവിനെ കണ്ടുമുട്ടുന്നത്. സിഗററ്റും, മദ്യവും വാങ്ങിനല്‍കിയാണ് ഇരുവരും അടുപ്പത്തിലായത്. 2006 ഒക്ടോബറില്‍ ഇരുവരും വിവാഹിതരായതോടെയാണ് 12 വര്‍ഷം നീണ്ട ദുരിതത്തിന് തുടക്കാമയത്. എന്ത് കഴിക്കണമെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഭര്‍ത്താവ് നിയന്ത്രിച്ച് തുടങ്ങി. തടിച്ചിയായ ഭാര്യയെ വേണ്ടെന്നായിരുന്നു മാത്യൂവിന്റെ നിലപാട്. ആരോഗ്യപരമായ ഭക്ഷണം പോലും കിട്ടാതായതോടെ വെറും 5 സ്‌റ്റോണ്‍ ഭാരത്തിലേക്ക് യുവതി താഴ്ന്നു.

കിടക്കയില്‍ വെറും എല്ലുംകൂട്ടം പോലെയായി തന്റെ അവസ്ഥയെന്ന് കാതറീന്‍ പറയുന്നു. പക്ഷെ ഇക്കാലയളവില്‍ കൈയേറ്റങ്ങളും ചെറുതല്ലായിരുന്നു. പിന്നീട് സ്ഥിരമായി പരിശോധിക്കാന്‍ എല്ലാ മുറിയിലും സിസിടിവിയും സ്ഥാപിച്ചു. ഗര്‍ഭിണിയായി ഇരിക്കുമ്പോള്‍ പോലും തടിയുണ്ടെന്ന് പറഞ്ഞ് കാതറീനെ ഡയറ്റിലേക്ക് തള്ളിവിട്ടു. 2017 ആഗസ്റ്റില്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇതിന് ശേഷം സംഭവങ്ങള്‍ പോലീസില്‍ അറിയിച്ചു. സംഭവത്തില്‍ കുറ്റം ഏറ്റ മാത്യൂവിന് കസ്റ്റഡി ശിക്ഷ നല്‍കിയില്ല. 12 മാസത്തെ കമ്മ്യൂണിറ്റി പേബാക്ക് ഓര്‍ഡറാണ് നല്‍കിയത്. എന്നാല്‍ താന്‍ നേരിട്ട പീഡനങ്ങള്‍ ഇയാള്‍ക്ക് നല്‍കിയ ശിക്ഷ വളരെ ചെറുതാണെന്ന് കാതറീന്‍ വിശ്വസിക്കുന്നു.

 

Read more topics: mother,husband, size zero
English summary
mother starved for 12 years by her twisted husband who wanted a size zero wife
topbanner

More News from this section

Subscribe by Email