Friday August 7th, 2020 - 1:29:am

ഗള്‍ഫ് രാജ്യങ്ങളില്‍ പതിനായിരത്തിലധികം ഇന്ത്യക്കാര്‍ക്ക് കോവിഡ് ; 84 മരണം

suji
ഗള്‍ഫ് രാജ്യങ്ങളില്‍ പതിനായിരത്തിലധികം ഇന്ത്യക്കാര്‍ക്ക് കോവിഡ് ; 84 മരണം

ഗള്‍ഫ് രാജ്യങ്ങളിലായി പതിനായിരത്തിലധികം ഇന്ത്യക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ പ്രവാസികളെ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ദൗത്യം ആരംഭിക്കാനിരിക്കേയാണ് റിപ്പോര്‍ട്ട്. ഇതുവരെ രോഗം ബാധിച്ച് 84 പേരാണ് മരിച്ചത്. ഇതില്‍ കൂടുതലും മലയാളികളാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച മുതല്‍ ലോകത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കല്‍ ദൗത്യത്തിനാണ് വിദേശകാര്യമന്ത്രാലയം തയ്യാറെടുക്കുന്നത്. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ 64 വിമാനങ്ങളിലായി 14800 ഓളം ഇന്ത്യക്കാരാണ് മടങ്ങിയെത്തുക. കപ്പല്‍ വഴിയും പ്രവാസികളെത്തും.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രം നാട്ടിലേക്കെത്താനായി മൂന്നു ലക്ഷത്തോളം പേരാണ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്. അടിയന്തരമായി എത്തേണ്ടവരെയാണ് ആദ്യഘട്ടത്തില്‍ കൊണ്ടുവരിക.

Read more topics: 10000 indians, gulf, covid positive
English summary
more than 10000 indians in gulf countries test covid positive
topbanner

More News from this section

Subscribe by Email