Wednesday November 20th, 2019 - 8:02:am
topbanner

ഈ മക്കള്‍ എന്റെ സൗഭാഗ്യമെന്ന് കുറിപ്പിട്ട് ദിവസങ്ങള്‍ക്കുള്ളില്‍ അമ്മ മക്കളെ കൊന്നു

suji
ഈ മക്കള്‍ എന്റെ സൗഭാഗ്യമെന്ന് കുറിപ്പിട്ട് ദിവസങ്ങള്‍ക്കുള്ളില്‍ അമ്മ മക്കളെ കൊന്നു

ഈ മക്കള്‍ എന്റെ സൗഭാഗ്യമെന്ന് സോഷ്യല്‍മീഡിയയില്‍ കുറിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അമ്മ മക്കളെ കൊന്നു. ജോര്‍ജിയയിലാണ് സംഭവം. മാര്‍ഷ എഡ്വേര്‍ഡ് എന്ന 58 കാരിയാണ് മക്കളെ കൊന്ന ശേഷം സ്വയം വെടിവച്ച് മരിച്ചത്.മകന്‍ ക്രിസ് എഡ്വേര്‍ഡ് മുറിയിലെ കട്ടിലിലും മകള്‍ എറിന്‍ എഡ്വേര്‍ഡ് താഴെ വെടിയേറ്റ് മരിച്ച നിലയിലുമാണ് കിടന്നിരുന്നത്. പ്രശസ്ത അറ്റ്‌ലാന്റ് സര്‍ജനായ ഡോ ക്രിസ്റ്റഫര്‍ എഡ്വേര്‍ഡിന്റെ മുന്‍ ഭാര്യയാണ് മാര്‍ഷ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംഭവത്തിന് പിന്നിലുള്ള കാരണം അറിയാതെ വിഷമിക്കുകയാണ് സുഹൃത്തുക്കള്‍ പോലും. വളരെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബമാണ് ഇവരുടേത്. മരണത്തിന്റെ തലേന്ന് പോലും ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും മാര്‍ഷ സജീവമായിരുന്നു. ആത്മഹത്യാ കുറിപ്പോ തെളിവോ പോലീസിന് കിട്ടിയിട്ടില്ല.

ഈ മക്കള്‍ എന്റെ സൗഭാഗ്യമാണെന്നും ഞാന്‍ വളരെയധികം സന്തോഷത്തിലാണെന്നും മരണത്തിന്റെ തലേന്ന് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പില്‍ മാര്‍ഷ പറയുന്നു. ഏതാനും ദിവസം മുമ്പാണ് മക്കളോടൊപ്പം ഇറ്റലിയില്‍ പോയതിന്റെ ചിത്രം മാര്‍ഷ പങ്കുവച്ചത്. മകന്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. മകള്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ്.

Read more topics: mom kills ,adult kids,suicide
English summary
mom kills two adult kids and suicide
topbanner

More News from this section

Subscribe by Email