Sunday October 20th, 2019 - 5:03:pm
topbanner

കാണാതായ 57 കാരനെ 18 വളര്‍ത്തു നായ്ക്കള്‍ ചേര്‍ന്ന് തിന്നു തീര്‍ത്തതെന്ന് പോലീസ് കണ്ടെത്തല്‍

suji
കാണാതായ 57 കാരനെ 18 വളര്‍ത്തു നായ്ക്കള്‍ ചേര്‍ന്ന് തിന്നു തീര്‍ത്തതെന്ന് പോലീസ് കണ്ടെത്തല്‍

മാസങ്ങള്‍ക്ക് മുമ്പ് കാണാതായ 57 കാരനെ വളര്‍ത്തുനായ്ക്കള്‍ ഭകഷിച്ചതാണെന്ന് പോലീസ് കണ്ടെത്തല്‍. യുഎസിലെ ടെക്‌സാസില്‍ താമസിക്കുന്ന ഫ്രെഡി മാക്ക് എന്നയാളെയാണ് 18 വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് ഭക്ഷിച്ചതെന്ന് പോലീസ് കണ്ടെത്തിയത്. നായ്ക്കള്‍ ഇയാളെ കൊലപ്പെടുത്തിയതാണോ എന്ന് വ്യക്തമല്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ടെക്‌സാസിലെ വീനസില്‍ ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ഫ്രെഡിയുടെ താമസം. 18 വളര്‍ത്തുനായ്ക്കളും ഫ്രെഡിയും മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ബന്ധുക്കളോടൊപ്പം പുറത്തുപോകുന്ന ഫ്രെഡിയെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാത്തതിനാലാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പല തവണ ഫ്രെഡിയുടെ വീട്ടില്‍ കയറി പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും നായ്ക്കള്‍ സമ്മതിച്ചില്ല. പിന്നീട് പോലീസ് പരിശോധനയ്ക്കായി ശ്രമിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഫ്രഡിയുടെ ബന്ധുക്കളുടേയും സമീപപ്രദേശത്ത് താമസിക്കുന്നവരേയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ഫ്രെഡിയുടെ വീട്ടുവളപ്പില്‍ നിന്ന് എല്ലുകളുടെ അവശിഷ്ടം ലഭിച്ചത്. തുടര്‍ന്ന് കൂടുതല്‍ എല്ലിന്‍ കഷ്ണങ്ങള്‍ കിട്ടി. ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു സ്ഥിരീകരിച്ചു.

എന്നാല്‍ ഫ്രെഡിയെ വളര്‍ത്തുനായ്ക്കള്‍ കൊന്നതാണോ എന്ന് വ്യക്തമല്ല. സ്വാഭാവികമായി മരണപ്പെട്ട ഫ്രെഡിയുടെ മൃതദേഹം വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ചിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ഫ്രെഡിയുടെ ആകെയുണ്ടായിരുന്ന 18 നായ്ക്കളില്‍ രണ്ടെണ്ണത്തിനെ മറ്റ് നായ്ക്കള്‍ ചേര്‍ന്ന് കൊന്നു തിന്നിരുന്നു. നിലവില്‍ ഫ്രഡിയുടെ വീട്ടിലുണ്ടായ 16 നായ്ക്കളേയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ 13 എണ്ണത്തിനെ ദയാവധത്തിന് വിധേയമാക്കാനാണ് തീരുമാനം.

Read more topics: missing man ,texas,dogs
English summary
missing man in texas eaten by dogs
topbanner

More News from this section

Subscribe by Email