Friday April 3rd, 2020 - 11:14:am
topbanner

ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കൊറോണ ; വൈറസ് ബാധ നിയന്ത്രിക്കാനാകാതെ ചൈന ആശങ്കയില്‍

suji
ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കൊറോണ ; വൈറസ് ബാധ നിയന്ത്രിക്കാനാകാതെ ചൈന ആശങ്കയില്‍

ചൈനയില്‍ രോഗബാധിതരും രോഗലക്ഷണങ്ങളുള്ളവരും ആശുപത്രികളില്‍ നിറയുകയാണ്. വുഹാനിലെയും ഹുബെയിലെ മറ്റു മേഖലകളിലെയും മിക്ക ആശുപത്രികളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത സ്ഥിതിയാണ്. നൂറുകണക്കിന് ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു ജീവനക്കാരുമാണ് കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രോഗികളെ ശുശ്രൂഷിക്കേണ്ടതിന് പകരം ഇവരില്‍ പലരും സ്വയം രോഗികളായിരിക്കുകയാണ്. രോഗലക്ഷണങ്ങളുള്ളവര്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. തന്റെ ആശുപത്രിയിലെ 500 ജീവനക്കാരില്‍ 130 ലധികം ആളുകള്‍ക്ക് വൈറസ് പിടിപെട്ടിട്ടുണ്ടെന്ന് വുഹാനിലെ ഒരു ആശുപത്രിയിലെ നഴ്‌സായ നിങ് ഷു പറയുന്നു. സിടി സ്‌കാനില്‍ നേരിയ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് നിങ് ഷുവും നിരീക്ഷണത്തിലാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വൈറസ് ബാധിച്ച് ആദ്യമായി രോഗികളെത്തിയത് വുഹാന്‍ സെന്‍ട്രല്‍ ഹോസ്!പിറ്റലിലാണ്. ഈ ആശുപത്രിയിലെ 150ലെറെ ജീവനക്കാര്‍ വൈറസ് ബാധ സംശയിച്ച് ചികിത്സയിലാണെന്നാണ് ഇവിടത്തെ ഒരു നഴ്!സ് സോഷ്യല്‍ ബ്ലോഗിങ് ആപ്പായ വെയ്!ബോയില്‍ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം വൈറസ് ബാധ സ്ഥിരീകരിച്ച താന്‍ വീട്ടില്‍ നിരീക്ഷണത്തിലാണെന്നും അവര്‍ പോസ്റ്റില്‍ പറയുന്നു. യഥാര്‍ഥത്തില്‍ ആശുപത്രികള്‍ നിറഞ്ഞത് അവിടത്തെ ജീവനക്കാര്‍ കൂടി രോഗികളായതിനാലാണെന്നും അവര്‍ പറയുന്നു.

വുഹാനില്‍ 398 ആശുപത്രികളാണ് ആകെയുള്ളത്. 60000ത്തിലധികം കമ്മ്യൂണിറ്റി ക്ലിനിക്കുകളുമുണ്ട്. അതേസമയം, ഒമ്പത് ആശുപത്രികളാണ് കൊറോണ ചികിത്സയ്ക്ക് മാത്രമായി വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന്‍ തിരഞ്ഞെടുത്തത്. മറ്റ് 61 ആശുപത്രികളുടെ ഒ.പി വിഭാഗത്തിലും കൊറോണ രോഗലക്ഷണമുള്ളവരെ പ്രവേശിപ്പിക്കുന്നുണ്ട്. ജീവനക്കാരെ രോഗം ബാധിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളാകുകയാണ്.

 

Read more topics: medical staff , corona, wuhan, nurses
English summary
medical staff under treatment in wuhan
topbanner

More News from this section

Subscribe by Email